121

Powered By Blogger

Tuesday, 24 March 2015

പായം പ്രാഥമിക ആരോഗ്യ ഉപകേന്ദ്രം കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായില്ല; ജനങ്ങള്‍ പ്രതിഷേധത്തിലേക്ക്‌











Story Dated: Tuesday, March 24, 2015 02:28


ഇരിട്ടി: പായം ഗ്രാമപഞ്ചായത്തിലെ പായത്ത്‌ പ്രവര്‍ത്തിച്ചുവരുന്ന പ്രഥമിക ആരോഗ്യ ഉപകേന്ദ്രത്തിന്‌ വേണ്ടി നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പ്രവര്‍ത്തി പൂര്‍ത്തികരിക്കാതെ പാതി വഴിയില്‍. ഗ്രാമപഞ്ചായത്ത്‌ നിര്‍മ്മിക്കുന്ന കെട്ടിടം നിര്‍മ്മാണ പ്രവര്‍ത്തി ആരംഭിച്ച്‌ മൂന്ന്‌ വര്‍ഷം പിന്നിട്ടതിനുശേഷമാണ്‌ ഫണ്ടില്ല എന്ന കാരണത്താല്‍ പ്രവര്‍ത്തി ഏറ്റെടുത്ത കരാറുകാരന്‍ പണിനിര്‍ത്തിവെച്ചിരിക്കുന്നത്‌.


ഇതിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്‌ എത്തി . ജിവനക്കാര്‍ക്കായി താമസസൗകര്യത്തോടെ നിര്‍മ്മിച്ച പഴയ കെട്ടിടം പെളിച്ചുനിക്കിയാണ്‌ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചത്‌. രണ്ട്‌ ആദിവാസികോളനികള്‍ ഉള്‍പ്പെടെയുള്ള പ്രദേശത്തെ ജനങ്ങള്‍ പ്രാഥമികചികത്സയ്‌ക്കും പനി, തലവേദന തുടങ്ങിയ അസുഖങ്ങള്‍ക്കും ആശ്രയിച്ചിരുന്നത്‌ ഈ പ്രഥമിക ആരോഗ്യകേന്ദ്രത്തെ ആയിരുന്നു. ഗര്‍ഭിണികള്‍ , ശിശുക്കള്‍ എന്നിവര്‍ക്കാവശ്യമായ പരിചരണവും ഇവിടെ നിന്ന്‌ ലഭിച്ചിരുന്നു.


മൂവായിരം ജനങ്ങള്‍ക്ക്‌ ഒരു പ്രഥമിക ആരോഗ്യ ഉപകേന്ദ്രം എന്ന നിലയില്‍ അതാത്‌ പ്രദേശത്തെ പ്രാഥമികഉപകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കണം എന്നാണ്‌ തിരുമാനം എങ്കിലും ആ നിലയില്‍ പ്രവര്‍ത്തിക്കാനാവശ്യമായ സഹായം പായം ആരോഗ്യ ഉപകേന്ദ്രത്തിന്‌ ലഭിക്കുന്നില്ലെന്നാണ്‌ പരാതി . പകര്‍ച്ചവ്യാധികള്‍ തടയാനും ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ പരിചരണം ഉറപ്പുവരുത്താനും ജൂനിയര്‍പബ്ലിക്ക്‌ ഹെല്‍ത്ത്‌ നഴ്‌സുമാര്‍ ഇത്തരം കേന്ദ്രങ്ങളില്‍ സ്‌ഥിരമായി താമസിച്ച്‌ ജനങ്ങള്‍ക്ക്‌ സേവനം നല്‌കണം എന്നാണ്‌ വ്യവസ്‌ഥയെങ്കിലും കെട്ടിടനിര്‍മ്മാണം പുര്‍ത്തികരിക്കാത്തതിനാല്‍ പായം കോണ്ടമ്പ്ര പാടശേഖരസമിതി നല്‌കിയ താല്‌കാലിക കെട്ടിടത്തിലാണ്‌ ഉപകേന്ദ്രത്തിന്റെ ഭാഗികപ്രവര്‍ത്തനം .അടിയന്തിരമായി കെട്ടിടനിര്‍മ്മാണം പൂര്‍ത്തികരിച്ച്‌ പായം പ്രാഥമിക ആരോഗ്യഉപകേന്ദ്രം തുടര്‍ന്ന്‌ പ്രവര്‍ത്തിക്കാനാവശ്യമായ നടപടി അധിക്യതര്‍ സ്വികരിക്കണമെന്ന്‌ പായം ദീപ്‌തി മഹിളസമാജം ജനറല്‍ ബോഡിയോഗം ആവശ്യപ്പെട്ടു. വി സാവിത്രി , രഞ്‌ജിത്ത്‌ കമല്‍, എം. എന്‍ മുരളിധരന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍ വി.വി രഞ്‌ജിനി (പ്രസിഡണ്ട്‌ ), പി.വി. രാധ (വൈസ്‌പ്രസിഡണ്ട്‌ ), പിരാധമണി (സെക്രട്ടറി) , രജനിമനോജ്‌ ജോയന്റ്‌സെക്രട്ടറി.










from kerala news edited

via IFTTT