121

Powered By Blogger

Tuesday, 24 March 2015

ഐശ്വര്യയുടെ മരണം: അന്വേഷണം ഇഴയുന്നു











Story Dated: Tuesday, March 24, 2015 05:14


വെള്ളറട: വീട്ടിനുള്ളിലെ കിടപ്പുമുറിയില്‍ പന്ത്രണ്ടു വയസുകാരി ദുരൂഹ സാഹര്യത്തില്‍ മരിച്ച നിലയില്‍ കണ്ട സംഭവത്തിലെ അന്വേഷണം ഇഴയുന്നതായി ആക്ഷേപം. പഞ്ചാംകുഴി, ചിറത്തലയ്‌ക്കല്‍, വീട്ടില്‍ സുമ- രാജേഷ്‌ ദമ്പതികളുടെ മകള്‍ ഐശ്വര്യയാണ്‌ കഴിഞ്ഞ നവംബര്‍ 26ന്‌ മരിച്ചനിലയില്‍ കണ്ടെത്തിയത്‌. വീട്ടിനുള്ളിലെ കിടപ്പുമുറിയില്‍ തൂങ്ങിനിന്ന മൃതദേഹം കണ്ടമാത്രയില്‍ തന്നെ നാട്ടുകാരില്‍ കൊലപാതകമാണ്‌ സംഭവത്തിനു പിന്നിലെന്ന്‌ സംശയം ജനിച്ചിരുന്നു. പത്തടിക്ക്‌ താഴെ മാത്രം പൊക്കമുള്ള ഏഴാം ക്ലാസുകാരി പതിനഞ്ചടി പൊക്കത്തില്‍ സാരിയില്‍ തൂങ്ങി നിന്നതും ശരീര ഭാഗങ്ങളില്‍ വെളുത്തമുടികള്‍ കാണാനിടയായതും മൃതദേഹത്തിലെ അടി വസ്‌ത്രങ്ങള്‍ ഉള്‍പ്പെടെ സമീപത്തെ പായയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടതും ദുരൂഹത ഉണര്‍ത്തിയിരുന്നു.


മരണത്തിലെ ദുരൂഹതകള്‍ അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നുവെങ്കിലും പോലീസ്‌ വ്യക്‌തമായ മറുപടി നല്‍കുന്നില്ലെന്ന ആക്ഷേപം നിലവിലുണ്ട്‌. പ്രക്ഷോഭങ്ങളുടെ ഫലമായി ക്രൈംബ്രാഞ്ച്‌ അന്വേഷണത്തിന്‌ ഉത്തരവിട്ടുവെങ്കിലും ഫലത്തില്‍ അന്വേഷണം ചുവപ്പു നാടയില്‍ തന്നെ കുടുങ്ങിയിരിക്കുകയാണെന്നാണ്‌ പ്രധാന ആക്ഷേപം. തൊഴിലുറപ്പു തൊഴിലാളിയായ ഐശ്വര്യയുടെ അമ്മ സുമ ഉച്ചഭക്ഷണം ഭര്‍ത്താവ്‌ രാജേഷിനും മകള്‍ക്കും വിളമ്പി തൊഴിലുറപ്പിനു പോയി മടങ്ങി എത്തിയപ്പോഴാണ്‌ മകള്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്‌.


സംഭവത്തില്‍ അന്വേഷണ വിധേയമായി രാജേഷിനെയും സമീപവാസിയായ ഒരു മധ്യവയസ്‌ക്കനെയും പോലീസ്‌ പിടികൂടി തല്‍ക്കാലം മുഖം രക്ഷിച്ചുവെങ്കിലും മകളുടെ മൃതദേഹം പോലും കാണിക്കാതെ സ്‌റ്റേഷനിലിട്ട്‌ മര്‍ദ്ദിച്ച രാജേഷിനോട്‌ യഥാര്‍ഥ വസ്‌തുത തെളിയിച്ചു നല്‍കാന്‍ കഴിയാത്തത്‌ കടുത്ത നീതികേടായി തന്നെ നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ഐശ്വര്യയുടെ മരണത്തിന്റെ ദുരൂഹതകളുടെ ചുരുളുകള്‍ അഴിച്ച്‌ യഥാര്‍ഥ പ്രതികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ പോലീസ്‌ അധികൃതര്‍ തയാറാകണമെന്നും അല്ലാത്തപക്ഷം ഉദ്യോഗസ്‌ഥര്‍ക്കെതിരെ നിയമനടപടിക്ക്‌പോകാന്‍ തയാറെടുക്കുകയാണ്‌ പഞ്ചാംകുഴി നിവാസികളും ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകരും.










from kerala news edited

via IFTTT