Story Dated: Tuesday, March 24, 2015 02:29
കുന്നംകുളം: വിവാഹം കഴിക്കാന്‍ പോകുന്ന യുവതിയുടെ അമ്മയുടെ മുന്നില്‍വച്ച് കടയുടമ അപമാനിച്ച മനോവിഷമത്തില്‍ ഫ്രൂട്ട്‌കട കത്തിച്ച യുവാവിനെ പോലീസ് അറസ്‌റ്റുചെയ്‌തു. കടയിലെ ജീവനക്കാരനായ കുന്നംകുളം അകതിയൂര്‍ ചരുവത്ത് സെയ്‌ഫുദ്ദീ(31)നെയാണ് അറസ്‌റ്റുചെയ്‌തത്. ഈ മാസം 15 നാണ് കേസിനാസ്‌പദമായ സംഭവം.
പഴുന്നാന അമ്പലത്തുവീട്ടില്‍ സാംബയിറിന്റെ ഉടമസ്‌ഥതയിലുള്ള ചിറ്റന്നൂരിലെ ഫ്രൂട്ട്‌സ് കടയാണ് സെയ്‌തുദ്ദീന്‍ കത്തിച്ചത്. കടയിലെ ജീവനക്കാരനായ സെയ്‌ഫുദ്ദീന്‍ ചില ദിവസങ്ങളില്‍ നേരം വൈകി ജോലിക്ക് വരുന്നതിന് ഉടമ സുബൈര്‍ വഴക്കു പറയാറുണ്ടായിരുന്നു. ഒരുദിവസം വിവാഹം കഴിക്കാന്‍ പോകുന്ന യുവതിയുടെ അമ്മ കടയില്‍ വന്ന സമയത്താണ് ഉടമ സെയ്‌ഫുദ്ദീനെ വഴക്കുപറഞ്ഞത്. ഇതിന്റെ ദേഷ്യത്തിലാണ് രാത്രി കടകത്തിച്ചത്. 80000 രൂപയുടെ നാശനഷ്‌ടമുണ്ടായി.
from kerala news edited
via IFTTT