121

Powered By Blogger

Monday, 8 June 2020

നേട്ടത്തോടെ തുടങ്ങിയ ഓഹരി വിപണി താമസിയാതെ നഷ്ടത്തിലായി

മുംബൈ: നേട്ടത്തോടെ തുടങ്ങിയ ഓഹരി സൂചികകൾ താമസിയാതെ നഷ്ടത്തിലായി. സെൻസെക്സ് 75 പോയന്റ് താഴ്ന്ന് 34,296ലും നിഫ്റ്റി 20 പോയന്റ് നഷ്ടത്തിൽ 10,147ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1616 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 905 ഓഹരികൾ നഷ്ടത്തിലുമാണ്. വില്പന സമ്മർദമാണ് വിപണിയെ ബാധിച്ചത്. സൺ ഫാർമ, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, യുപിഎൽ, ഏഷ്യൻ പെയിന്റ്സ്, ടാറ്റ സ്റ്റീൽ, ഐടിസി, എച്ച്ഡിഎഫ്സി, ബ്രിട്ടാനിയ, ടെക് മഹീന്ദ്ര, ഹീറോ മോട്ടോർകോർപ്, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ബിപിസിഎൽ, എച്ച്ഡിഎഫ്സി ബാങ്ക്, ഐഒസി, ഗെയിൽ, മാരുതി സുസുകി, ടൈറ്റൻ കമ്പനി, എസ്ബിഐ, കോൾ ഇന്ത്യ, റിലയൻസ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ഹീറോ മോട്ടോർകോർപ്, ബോംബെ ഡയിങ് ഉൾപ്പെട 23 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലങ്ങൾ ചൊവാഴ്ച പുറത്തുവിടുന്നത്. Sensex, Nifty trade flat

from money rss https://bit.ly/2MTRodn
via IFTTT