121

Powered By Blogger

Monday, 8 June 2020

ചാഞ്ചാട്ടത്തിനൊടുവില്‍ നിഫ്റ്റി 10,150ന് മുകളില്‍ ക്ലോസ് ചെയ്തു

മുംബൈ: രാവിലത്തെ നേട്ടം ഓഹരി സൂചികകൾക്ക് നിലനിർത്താനായില്ല. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 600 പോയന്റ് നേട്ടമുണ്ടാക്കിയെങ്കിലും ചാഞ്ചാട്ടത്തിനൊടുവിൽ താഴേയ്ക്കുപോയി. സെൻസെക്സ് 83.34 പോയന്റ് നേട്ടത്തിൽ 34,370.85ലും നിഫ്റ്റി 25.30 പോയന്റ് ഉയർന്ന് 10167.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1779 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 844 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 154 ഓഹരികൾക്ക് മാറ്റമില്ല. ഗെയിൽ, ഇൻഡസിൻഡ് ബാങ്ക്, ആക്സിസ് ബാങ്ക്, ബിപിസിഎൽ, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. സീ എന്റർടെയ്ൻമെന്റ്, ശ്ര സിമെന്റ്സ്, ഐഷർ മോട്ടോഴ്സ്, ഭാരതി ഇൻഫ്രടെൽ, എംആൻഡ്എം തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഐടി, ബാങ്ക്, ഊർജം ഓഹരികളിൽ വാങ്ങൽ താൽപര്യം പ്രകടമായിരുന്നു. അതേസമയം, ഫാർമ, വാഹനം, എഫ്എംസിജി വിഭാഗങ്ങളിലെ ഓഹരികൾ നഷ്ടംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. Nifty ends above 10,150 amid volatility

from money rss https://bit.ly/3cLaZqt
via IFTTT