121

Powered By Blogger

Monday, 8 June 2020

രണ്ടാമത്തെ ദിവസവും പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 60 പൈസ കൂട്ടി

തുടർച്ചയായി രണ്ടാമത്തെ ദിവസവും രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വർധന. ഞായറാഴ്ച 60 പൈസ കൂട്ടിയതിനുപിന്നാലെ തിങ്കളാഴ്ചയും 60 പൈസയുടെ വർധനവരുത്തി. ഇതോടെ ഡൽഹിയിലെ പെട്രോൾ വില ലിറ്ററിന് 72.46 രൂപയായി. 70.59 രൂപയാണ് ഡീസലിന്റെ വില. 83 ദിവസത്തെ ലോക്ക്ഡൗൺ കാലത്തിനുശേഷമാണ് കഴിഞ്ഞദിവസം വിലയിൽ 60 പൈസയുടെ വർധനവരുത്തിയത്. ലോക്ക്ഡൗൺ കാലയളവിൽ ദിനംപ്രതിയുള്ള വിലനിശ്ചയിക്കൽ നിർത്തിവെച്ചിരിക്കുകയായിരുന്നു. അതേസമയം, എൽപിജിയുടെയും ഏവിയേഷൻ ഫ്യുവലിന്റെയും വില പുതുക്കിയിരുന്നു. ആഗോള വിപണിയിലെ വില കൂപ്പുകുത്തിയതിനുപിന്നാലെ കേന്ദ്രസർക്കാർ എക്സൈസ് തീരുവ മൂന്നുരൂപ വർധിപ്പിച്ചിരുന്നു. അതിനുശേഷമാണ് ഇന്ധനവില പരിഷ്കരിക്കുന്നത് തൽക്കാലത്തേയ്ക്ക് നിർത്തിവെച്ചത്. മെയ് ആറിന് വീണ്ടും കേന്ദ്രം എക്സൈസ് തീരുവ പെട്രോളിന് 10 രൂപയും ഡീസലിന് 13 രൂപയും ഉയർത്തി. അതോടെ ആഗോള വിപണിയിലെ എണ്ണവിലയിടിവിന്റെ ഗുണം ജനങ്ങൾക്ക് ലഭിക്കാതെ പോയി. വരുംദിവസങ്ങളിലും പെട്രോളിന്റെയും ഡീസലിന്റെയും വിലവർധിക്കാനാണ് സാധ്യത. പെട്രോൾ വില തിരുവനന്തപുരം-74.17 രൂപ കൊച്ചി-72.59 കോഴിക്കോട്-72.89 ഡീസൽ വില തിരുവനന്തപുരം-68.17 കൊച്ചി-66.68 കോഴിക്കോട്-66.99

from money rss https://bit.ly/3h71sNW
via IFTTT