121

Powered By Blogger

Monday, 8 June 2020

ഒരുമാസത്തിനിടെ ഈ ഓഹരിയിലൂടെ രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് നഷ്ടമായത് 249 കോടി

പ്രമുഖ ഓഹരി നിക്ഷേപകനായ രാകേഷ് ജുൻജുൻവാലയ്ക്ക് ഒരൊറ്റ ഓഹരിയിലൂടെ മാത്രം ഒരുമാസംകൊണ്ട് നഷ്ടമായത് 249 കോടി രൂപ. വിഐപി ഇൻഡസ്ട്രീസിലെ നിക്ഷേപമാണ് ജുൻജുൻവാലയ്ക്ക് കനത്ത നഷ്ടമുണ്ടാക്കിയത്. മാർച്ചിൽ അവസാനിച്ച പാദത്തിൽ കമ്പനിയുടെ 75 ലക്ഷം ഓഹരികളാണ് അദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നത്. 2020 ഫെബ്രുവരി 12ന് 52 ആഴ്ചയിലെ ഉയർന്ന നിലവാരം കുറിച്ച് വിഐപിയുടെ വില 520 നിലവാരത്തിലെത്തിയിരുന്നു. ഈ വില പ്രകാരം 390 കോടി രൂപമൂല്യമുള്ള ഓഹരികളാണ് അദ്ദേഹത്തിന്റെ കൈവശംഉണ്ടായിരുന്നത്. മാർച്ച് 24നാകട്ടെ ഓഹരി വില 52 ആഴ്ചയിലെ താഴ്ന്ന നിലവാരത്തിലേയ്ക്ക് കൂപ്പുകുത്തി. ഇതോടെ അദ്ദേഹത്തിന്റെ കൈവശമുള്ള വിഐപിയുടെ ഓഹരിമൂല്യം 141 കോടി രൂപയായി താഴ്ന്നു. ഓരോ വ്യാപാരദിനത്തിലും അദ്ദേഹത്തിനുണ്ടായ ശരാശരി നഷ്ടം 8.89 കോടി രൂപ. കഴിഞ്ഞദിവസം ഓഹരിയുടെ വില 271 രൂപ നിലവാരത്തിലേയ്ക്ക് തിരിച്ചുകയറിയതോടെ അദ്ദേഹത്തിന് നഷ്ടംകുറയ്ക്കാനായി. കോവിഡ് വ്യാപനംമൂലം ലോകമാകെ അടച്ചിട്ട സാഹചര്യത്തിൽ ട്രാവൽ, ടൂറിസം മേഖലകളെ കാര്യമായി ബാധിച്ചതാണ് കമ്പനിയ്ക്ക് തിരിച്ചടിയായത്. ബാഗുകളും, യാത്രാസമാഗ്രികളുമുണ്ടാക്കുന്ന രാജ്യത്തെ പ്രമുഖ കമ്പനിയാണ് വിഐപി ഇൻഡസ്ട്രീസ്.

from money rss https://bit.ly/2UlJ4XO
via IFTTT