121

Powered By Blogger

Thursday, 5 December 2019

ബാങ്ക് നിക്ഷേപകര്‍ക്ക് ആശ്വസിക്കാം: പലിശ നിരക്ക് തല്‍ക്കാലം കുറയില്ല

അഞ്ചുതവണ കുറച്ചശേഷം റിപ്പോ നിരക്ക് താഴ്ത്തുന്നത് റിസർവ് ബാങ്ക് തൽക്കാലം നിർത്തിവെച്ചു. തുടർച്ചയായി ഒരുവർഷത്തോളം പലിശ നിരക്ക് കുറയുന്നത് കണ്ട് മനംമടുത്ത ബാങ്ക് നിക്ഷേപകർക്ക് ആശ്വസിക്കാൻ വകയുണ്ട്. നിരക്ക് കുറയ്ക്കലിന് താൽക്കാലിക വിരമാമിട്ടതോടെ പലിശ കുറയ്ക്കുന്നതും ബാങ്കുകൾ ഉപേക്ഷിക്കും. നിലവിൽ 5.15 ശതമാനമാണ് റിപ്പോ നിരക്ക്. റിവേഴ്സ് റിപ്പോ നിരക്കാകട്ടെ 4.90 ശതമാനവും. ഇതിനുമുമ്പത്തെ വായ്പ നയ അവലോകനത്തിൽ റിപ്പോ നിരക്കിൽ 0.25ശതമാനമാണ് കുറവുവരുത്തിയത്. 2019 ഫെബ്രുവരി മുതൽ ഇതുവരെ 1.35 ശതമാനമാണ് കുറച്ചത്. ഇതിന് ആനുപാതികമായി ഫെബ്രുവരി-നവംബർ കാലയളവിൽ ബാങ്കുകൾ സ്ഥിര നിക്ഷേപത്തിന്റെ പലിശയിൽ 47 ബേസിസ് പോയന്റിന്റെ കുറവാണ് വരുത്തിയത്. ബാങ്കുകൾ റിപ്പോ നിരക്കുമായി പലിശ നിരക്ക് ബന്ധിപ്പിച്ചതിനെതുടർന്നാണിത്. റിപ്പോ നിരക്കിലും റിവേഴ്സ് റിപ്പോ നിരക്കിലും മാറ്റംവരുത്താത്തതിനാൽ നിലവുള്ള പലിശ നിലനിർത്താൻ ബാങ്കുകൾ നിർബന്ധിതരാകും. നവംബറിൽ പരിഷ്കരിച്ച നിരക്ക് പ്രകാരം എസ്ബിഐ ഒരുവർഷത്തെ നിക്ഷേപത്തിന് നൽകുന്ന പലിശ 6.25 ശതമാനമാണ്. മുതിർന്ന പൗരന്മാർക്കാകട്ടെ 6.75ശതമാനവുമാണ്. കഴിഞ്ഞ ഓഗസ്റ്റിലാകട്ടെ ഇത് യഥാക്രമം 6.8ശതമാനവും 7.3 ശതമാനവുമായിരുന്നു. മൂന്നുമാസംകൊണ്ട് 0.50ശതമാനമാണ് പലിശനിരക്കിൽ കുറവുണ്ടായത്. ചെറുനിക്ഷേപ പദ്ധതികളായ പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റ്, സീനിയർ സിറ്റിസൺസ് സ്കീം എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ ബാങ്ക് പലിശ കുറവായിരുന്നു. ഒക്ടോബർ-ഡിസംബർ പാദത്തിൽ ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കിൽ സർക്കാർ മാറ്റമൊന്നുംവരുത്തിയില്ല. ടേം ഡെപ്പോസിറ്റിനാകട്ടെ 6.9ശതമാനത്തിനും 7.7 ശതമാനത്തിനും ഇടയ്ക്കാണ് പലിശ. മൂന്നുമാസത്തിലൊരിക്കൽ പലിശ വാങ്ങുകയും ചെയ്യാം. സീനിയർ സിറ്റിസൺ സ്കീമിനാകട്ടെ 8.6 ശതമാനവുമാണ് പലിശ. ബാങ്കിൽ നിക്ഷേപം നടത്തിയിട്ടുള്ളവർക്ക് പെട്ടന്നൊരു പലിശകറയ്ക്കൽ ഭീഷണി തൽക്കാലം ഇല്ലെന്നുതന്നെ പറയാം. അതുകൊണ്ട് മറ്റുവഴികൾ അന്വേഷിക്കേണ്ടിവരില്ല.

from money rss http://bit.ly/2OPI5ge
via IFTTT