121

Powered By Blogger

Sunday, 19 April 2020

പിപിഎഫ് ഉള്‍പ്പടെയുള്ള ലഘു സമ്പാദ്യ പദ്ധതികളില്‍ നിക്ഷേപിക്കുന്നതിന് ഇനി ഒരു ഫോം

വിവിധ ലഘുസമ്പാദ്യ പദ്ധതികളിൽ നിക്ഷേപിക്കുന്നതിന് ഒനിമുതൽ ഒരൊറ്റ ഫോം മതി. പിപിഎഫിനും സുകന്യ സമൃദ്ധി അക്കൗണ്ടിനും നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റിനും ഉൾപ്പടെയുള്ള പദ്ധതികളിൽ നിക്ഷേപിക്കാൻ ഇതുവരെ വ്യത്യസ്ത ഫോമുകളാണ് നൽകിയിരുന്നത്. പോസ്റ്റ ഓഫീസുകളിലുണ്ടാകുന്ന നടപടിക്രമങ്ങൾ ലളിതമാക്കാനും അപേക്ഷ പൂരിപ്പിക്കുന്നതിന് നിക്ഷേപകനുണ്ടാകുന്ന ആശയക്കുഴപ്പവും ഒഴിവാക്കാനുമാണ് പുതിയ തീരുമാനം. അപേക്ഷ ഫോമിനൊപ്പം ഫോം നമ്പർ എസ്ബി 103(പണമടയ്ക്കുന്നതിന്)കൂടി നൽകിയാൽ മതി. കാലാവധിയെത്തുമ്പോൾ അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിനുള്ള ഫോമും ഏകീകരിച്ചു. എസ്ബി-7എ-ഫോമാണ് ഇതിനായി ഉപയോഗിക്കേണ്ടത്. കാലാവധിയെത്തുന്നതിനുമുമ്പ് അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിനായി എസ്ബി-7ബി ഫോമാണ് നൽകേണ്ടത്. നിക്ഷേപത്തിന്മേൽ വായ്പയ്ക്ക് അപേക്ഷിക്കാനും റിക്കറിങ് ഡെപ്പോസിറ്റിൽനിന്ന് പണം പിൻവലിക്കാനും ഫോം എസ്ബി-7സി യാണ് ഉപയോഗിക്കേണ്ടത്.

from money rss https://bit.ly/3cvetO8
via IFTTT