121

Powered By Blogger

Sunday, 19 April 2020

ഇ-കൊമേഴ്സ് കമ്പനികളിലൂടെ അവശ്യവസ്തുക്കൾ മാത്രം

ന്യൂഡൽഹി: അടച്ചിടൽ കാലയളവിൽ ഇ-കൊമേഴ്സ് കമ്പനികൾ അവശ്യ വസ്തുക്കളല്ലാത്തവ വിതരണം ചെയ്യുന്നത് നിരോധിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. പുതിയ ഉത്തരവുപ്രകാരം ഭക്ഷണം, മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ മാത്രമേ ഇ-കൊമേഴ്സുകാർ വിൽക്കാൻ പാടുള്ളൂ. ഏപ്രിൽ 20 മുതൽ മൊബൈൽ ഫോൺ, റെഫ്രിജറേറ്റർ, റെഡിമെയ്ഡ് വസ്ത്രങ്ങൾ എന്നിവ വിൽക്കാൻ ഇ-കൊമേഴ്സ് കമ്പനികൾക്ക് കഴിഞ്ഞദിവസം അനുമതി നൽകിയിരുന്നു. ഇതിനെതിരേ വിമർശനമുയർന്നതോടെയാണ് സർക്കാർ നിലപാടു മാറ്റിയത്. അവശ്യവസ്തുക്കളല്ലാത്തവ വിൽക്കാൻ ഇ-കൊമേഴ്സ് കമ്പനികൾക്ക് അനുമതി നൽകിയത് ചെറുകിട കച്ചവടക്കാരെ ദ്രോഹിക്കുന്ന സമീപനമാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയിരുന്നു. അനുമതി പിൻവലിച്ചതിന് കേന്ദ്ര സർക്കാരിന് നന്ദി അറിയിക്കുന്നതായി കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു. അല്ലാത്തപക്ഷം ഏഴുകോടിയോളം വരുന്ന ചെറുകിട കച്ചവടക്കാരോടുള്ള അനീതിയായി അത് മാറുമായിരുന്നെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. content highlights:Non-essential delivery by e-commerce players remains prohibited: MHA

from money rss https://bit.ly/2XW0LzA
via IFTTT