121

Powered By Blogger

Sunday, 19 April 2020

അക്ഷയ തൃതീയ ഏപ്രില്‍ 26ന്; ഇത്തവണത്തെ കച്ചവടം ഓണ്‍ലൈനില്‍

രാജ്യമൊട്ടാകെ അടച്ചിട്ട സാഹചര്യത്തിൽ ഇത്തവണത്തെ അക്ഷയ തൃതീയ കച്ചവടം ഓൺലൈനിലാകും. ഏപ്രിൽ 26നാണ് അക്ഷയ തൃതീയ. അതിനായി ജുവല്ലറികൾ ഒരുങ്ങിക്കഴിഞ്ഞു. സ്വർണംവാങ്ങാൻ ഉപഭോക്താക്കളുടെ അന്വേഷണം കാര്യമായുള്ളതിനാൽ ഇത്തവണ ഓൺലൈൻ വിപണനത്തിനുള്ള ഒരുക്കത്തിലാണ് ജുവല്ലറികൾ. അതിന്റെ ഭാഗമായി കല്യൺ ജുവല്ലേഴ്സ് ഗോൾഡ് ഓണർഷിപ്പ് സർട്ടിഫിക്കറ്റ് പുറത്തിറക്കി. രണ്ടുഗ്രാമോ അതിനുമുകളിലേയ്ക്കോ ഉള്ള സ്വർണം വാങ്ങാം. അക്ഷയ ത്രിതീയ ദിനത്തിൽ ഇ-മെയിൽ വഴിയോ, വാട്സാപ്പ് വഴിയോ സർട്ടിഫിക്കറ്റ് അയച്ചുകൊടുക്കും. അക്ഷയ തൃതീയയ്ക്ക് എല്ലാവർഷവും സ്വർണം വാങ്ങുന്ന ഉപഭോക്താക്കൾ ജുവല്ലറികൾക്കുണ്ട്. അവരെക്കൂടി ലക്ഷ്യംവെച്ചാണ് ഇത്തവണ ഓൺലൈൻ വിപണനം. ടാറ്റ ബ്രാൻഡായ തനിഷ്ക് അക്ഷയ തൃതീയയുടെ ഭാഗമായി ഏപ്രിൽ 18 മുതൽ 27വരെ പ്രത്യേക ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. തനിഷ്കിന്റെ ഇ-കൊമേഴ്സ് പ്ലാറ്റുഫോമിലൂടെയാണ് ഇത് ലഭ്യമാകുക. അടച്ചിടൽ തീരുമ്പോൾ ഷോറൂമുകളിലെത്തി സ്വർണം കയ്യിൽവാങ്ങാം. അല്ലെങ്കിൽ വീട്ടിലുമെത്തിക്കും.

from money rss https://bit.ly/3blznPu
via IFTTT