Story Dated: Friday, February 6, 2015 07:52
ചെന്നൈ: തമിഴ്‌നാട്ടിലെ സ്‌കൂളുകളും കോളേജുകളും ഉള്‍പ്പെടെ എല്ലാ വിദ്യലയങ്ങളിലും സൗന്ദര്യ മത്സരങ്ങള്‍ക്ക് താല്‍ക്കാലിക നിരോധനം. മദ്രാസ് ഹൈക്കോടതിയുടെതാണ് ഉത്തരവ്. ചെന്നൈയിലെ ഒരു എഞ്ചിനീയറിംഗ് കോളേജില്‍ നടന്ന സൗന്ദര്യ മത്സരവുമായി ബന്ധപ്പെട്ട് നടന്ന വിവവാദത്തില്‍ വിദ്യാര്‍ത്ഥിനിയുടെ മാതാവ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചു മത്സരങ്ങള്‍ക്ക് കോടതി താല്‍ക്കാലിക നിരോധനം കൊണ്ടുവന്നത്.
ചെന്നൈ ഗിണ്ടിയിലെ കോളേജ് ഓഫ് എഞ്ചിനീയറിംഗ് 'ടെക്കോഫെസ്' എന്ന പേരില്‍ 2013 ല്‍ നടത്തിയ സൗന്ദര്യ മത്സരത്തില്‍ ഇവരുടെ മകള്‍ കിരീടം നേടിയെങ്കിലും സംഘാടകര്‍ പ്രഖ്യാപിച്ചിരുന്ന പ്രൈസ്‌മണി 25 ലക്ഷം രൂപ നല്‍കിയിരുന്നില്ല. ഇതിനെതിരേയാണ് മാതാവ് കോടതിയിലെത്തിയത്. മകള്‍ക്കുണ്ടായ മാനസീക വ്യഥയില്‍ അഞ്ചുലക്ഷം കൂടി നല്‍കണമെന്നാണ് മാതാവിന്റ ആവശ്യം.
പരിപാടി നടന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും സംഘാടകര്‍ വാക്കു പാലിച്ചില്ല. സംഘാടകര്‍ ഇവര്‍ക്ക് നല്‍കിയിട്ടുള്ളത് വ്യാജ സര്‍ട്ടിഫിക്കറ്റാണെന്നും ആരോപിച്ചു. യൂണിവേഴ്‌സിറ്റി ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. എന്നിരുന്നാലും സര്‍വകലാശാലയുടെ മുറ്റത്ത് നടന്ന പരിപാടി അറിവോടും സമ്മതത്തോടും കൂടിയാണോ നടന്നതെന്ന് കോടതി നിരീക്ഷിച്ചു. റാമ്പില്‍ നടക്കുന്നത് എഞ്ചിനീയറിംഗ് പഠനത്തെ ഏതെങ്കിലും തരത്തില്‍ സഹായിക്കുന്നതാണോ എന്നും കോടതി ചോദിച്ചു.
from kerala news edited
via IFTTT