Story Dated: Friday, February 6, 2015 11:43
ബീജിംഗ്: ദക്ഷിണ ചൈനയിലെ ഗൗങ്‌ദോങിലെ മാര്‍ക്കറ്റിലുണ്ടായ തീപിടുത്തത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. ഹെയ്‌ദോങ് കൗണ്ടിയിലെ കെട്ടിടത്തിന്റെ നാലാംനിലയിലാണ് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് തീപിടുത്തമുണ്ടായത്. ഇരുനൂറോളം അഗ്നിശമന സേനാ യൂണിറ്റുകള്‍ ആറു മണിക്കൂര്‍ പ്രയത്‌നിച്ചാണ് തീ നിയന്ത്രിച്ചത്. തീപിടുത്തത്തിന്റെ കാരണം അന്വേഷിച്ചുവരികയാണ്. സംഭവത്തില്‍ ഷോപ്പിംഗ് മാളിലെ ഒമ്പത് മാനേജര്‍മാരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
തൊഴിലിടങ്ങളിലെ സുരക്ഷാ വീഴ്ചമൂലം ചൈനയില്‍ അപകടങ്ങള്‍ പതിവാണ്. 2013ല്‍ വടക്കുകിഴക്കന്‍ കിലിന്‍ പ്രവിശ്യയിലെ കോഴിഫാമിലുണ്ടായ അഗ്നിബാധയില്‍ 120 പേരാണ് മരിച്ചത്.
from kerala news edited
via IFTTT