Story Dated: Sunday, February 1, 2015 02:58
മുളയന്‍കാവ്: എഴുവന്തല അറയില്‍ ഭഗവതിക്ഷേത്രത്തില്‍ ഭാഗവത സപ്‌താഹയഞ്‌ജവും താലപ്പൊലി മഹോത്സവവും നാളെ മുതല്‍ ഒന്‍പത് ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടികളോടെ ആഘോഷിക്കും. നാളെ രാവിലെ എട്ടിന് ക്ഷേത്രം തന്ത്രി അണ്ടലാടി മനയ്‌ക്കല്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാട് കൊടിയേറ്റം നടത്തും. വൈകീട്ട് നാലിന് ശ്രീകൃഷ്‌ണ വിഗ്രഹ ഘോഷയാത്ര നടക്കും. തുടര്‍ന്ന് സംവിധായകന്‍ മേജര്‍ രവി ആഘോഷങ്ങളുടെ ഉദ്‌ഘാടനം നിര്‍വഹിക്കും. അഴകത്ത് ശാസ്‌തൃശര്‍മ്മന്‍ അധ്യക്ഷത വഹിക്കും. ശബരിമല മുന്‍ മേല്‍ശാന്തി ഏഴിക്കോട് ശശിനമ്പൂതിരി ദീപപ്രേജ്വലനം നിര്‍വഹിക്കും. തുടര്‍ന്ന് മുളയന്‍കാവ് രാമദാസന്‍ സോപാനസംഗീതം അവതരിപ്പിക്കും.
മൂന്നിന് രാവിലെ ഗണപതിഹോമം, സഹസ്രനാമജപം വൈകീട്ട് ഏഴിന് ചുറ്റുവിളക്ക്. തുടര്‍ന്ന് പീശപ്പിള്ളി രാജീവും സംഘവും കുചേലവൃത്തം കഥകളി അവതരിപ്പിക്കും. നാലിന് വൈകീട്ട് ഏഴിന് അരീക്കല്‍പ്പടി സംഘമിത്രയുടെ ഭജന, മുളയന്‍കാവ് സരസ്വതി വിദ്യാനികേതന്‍ കുട്ടികള്‍ അവതരിപ്പിക്കുന്ന വിരല്‍പ്പാട് എന്ന നാടകവും അരങ്ങേറും. അഞ്ചിന് വൈകീട്ട് ഏഴിന് പ്രഭാഷണവും, ഏഴിന് വൈകീട്ട് അഞ്ചിന് രുഗ്മിണിസ്വയംവരഘോഷയാത്രയും എട്ടിന് വൈകീട്ട് നാലിന് വിദ്യാഗോപാലമന്ത്രാര്‍ച്ചനയും ഒന്‍പതിന് വൈകീട്ട് അഞ്ചിന് നാഗപൂജയും നടക്കും.
10നാണ് താലപ്പൊലി മഹോത്സവം. രാവിലെ എട്ടിന് പൂമൂടല്‍, ഒന്‍പതിന് പൊങ്കാലസമര്‍പ്പണം എന്നിവ നടക്കും. തുടര്‍ന്ന് മാതൃവന്ദനം സിനി ആര്‍ട്ടിസ്‌റ്റ് ഊര്‍മിള ഉണ്ണി ഉദ്‌ഘാടനം ചെയ്യും. വൈകീട്ട് നാലിന് പാണ്ടിമേളം, 6.30ന് കാള എഴുന്നള്ളിപ്പ്, രാത്രി ഒന്‍പതിന് അത്താളൂര്‍ ശിവന്‍ നയിക്കുന്ന തായമ്പക 11ന് ഗാനമേള എന്നിവ അരങ്ങേറും. വെള്ളിനേഴി ഹരികൃഷ്‌ണന്‍ യഞ്‌ജനിര്‍വഹണം നടത്തും.
from kerala news edited
via IFTTT