121

Powered By Blogger

Thursday, 5 February 2015

കേരളാ റൈറ്റേഴ്‌സ് ഫോറം ചര്‍ച്ച അരങ്ങേറി








കേരളാ റൈറ്റേഴ്‌സ് ഫോറം ചര്‍ച്ച അരങ്ങേറി


എ.സി. ജോര്‍ജ്‌


Posted on: 06 Feb 2015




ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എഴുത്തുകാരുടേയും നിരൂപകരുടേയും വായനക്കാരുടേയും ആസ്വാദകരുടേയും സംയുക്ത സംഘടനയായ കേരളാ റൈറ്റേഴ്‌സ് ഫോറം ജനുവരി 31-ാം തീയതി വൈകുന്നേരം ഹ്യൂസ്റ്റനിലെ സ്റ്റാഫോര്‍ഡിലുള്ള കേരളാ ഹൗസ് ഓഡിറ്റോറിയത്തില്‍ വെച്ച് പ്രതിമാസ ചര്‍ച്ചാ സമ്മേളനം നടത്തി. കേരളാ റൈറ്റേഴ്‌സ് ഫോറം പ്രസിഡന്റ് ജോണ്‍ മാത്യുവിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ സെക്രട്ടറി മാത്യു മത്തായി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.


തുടര്‍ന്നുള്ള സാഹിത്യ-സാംസ്‌ക്കാരിക ചര്‍ച്ചാ സമ്മേളനത്തില്‍ അധ്യക്ഷനായി ഡോക്ടര്‍ മാത്യു വൈരമണ്‍ യോഗനടപടികള്‍ നിയന്ത്രിച്ചു. ഇപ്രാവശ്യത്തെ മുഖ്യവിഷയം മാര്‍ത്താണ്ഡവര്‍മ്മ മുതല്‍ മണ്‍റൊ വരെ എന്ന തിരുവിതാംകൂര്‍ രാജഭരണത്തെ ആസ്പദമാക്കിയുള്ള ഒരു ചരിത്രാവലോകനമായിരുന്നു. എഴുത്തുകാരന്‍ ഡോക്ടര്‍ സണ്ണി എഴുമറ്റൂര്‍ ഈ വിഷയത്തെപ്പറ്റി മുഖ്യപ്രഭാഷണം നടത്തി. ഒക്കലഹോമയില്‍ നിന്നെത്തിയ പ്രമുഖ എഴുത്തുകാരന്‍ ജോണ്‍ എബ്രഹാം ആ കാലഘട്ടത്തെക്കുറിച്ച് പ്രചുര പ്രചാരത്തിലുള്ള പല ചരിത്രസംഭവങ്ങളേയും വിശകലനം ചെയ്തു സംസാരിച്ചു.


തുടര്‍ന്നുള്ള ചര്‍ച്ചയില്‍ സാമൂഹ്യ-സാംസ്‌ക്കാരിക മണ്ഡലങ്ങളിലെ പ്രമുഖരും എഴുത്തുകാരുമായ ടി.ജെ. ഫിലിപ്പ്, ജോണ്‍ മാത്യു, എ.സി.ജോര്‍ജ്, ബാബു കുരവക്കല്‍, മേരി കുരവക്കല്‍, ദേവരാജ് കുറുപ്പ്, പീറ്റര്‍ ജി. പൗലോസ്, സുരേന്ദ്രന്‍ കോരന്‍, മാത്യു മത്തായി, ഈശൊ ജേക്കബ്, ജോസഫ് തച്ചാറ, ജോസഫ് മണ്ടപം, ബോബി മാത്യു, ടൈറ്റസ് ഈപ്പന്‍, ചാക്കൊ മുട്ടുങ്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.












from kerala news edited

via IFTTT