കേരള ക്രിസ്ത്യന്‍ അഡല്‍റ്റ് ഹോം ഉദ്ഘാടനം
Posted on: 06 Feb 2015
ടെക്‌സാസ്: ഡാലസ് ഫോര്‍ട്ട് വര്‍ത്ത് എയര്‍പോര്‍ട്ടില്‍ നിന്നും നാല്പത്തിയെട്ടു മൈലുകള്‍ അകലമുള്ള ഹൈവേയില്‍ സ്ഥിതി ചെയ്യുന്ന റോയ്‌സ് സിറ്റിയുടെ ഹൃദയഭാഗത്തുള്ള കേരള ക്രിസ്ത്യന്‍ അഡല്‍റ്റ് ഹോംസിന്റെ മാതൃകാവീടുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സമ്മേളനത്തില്‍ ഫാ.ഗീവര്‍ഗീസ് പുത്തൂര്‍ കുടിലില്‍ ന്യൂയോര്‍ക്ക് (പ്രസിഡന്റ്), ഡോ.പ്ലാംപറമ്പില്‍ ഫിലിപ്പ്(ടെക്‌സാസ്), ഫാ.വി.എം.തോമസ്(ഡാലസ്), തോമസ് കുറ്റിപ്പുറത്തുമത്തായി(ന്യൂയോര്‍ക്ക്), ജേക്കബ് എം കുര്യാക്കോസ്(ന്യൂജേഴ്‌സി) എന്നിവര്‍ ആശംസകള്‍ അറിയിച്ചു. എം.സി.അലക്‌സാണ്ടര്‍ (സി.ഇ.ഒ) സ്വാഗതം ആശംസിച്ചു. ഇന്ത്യ പ്രസ്‌ക്ലബ്ബിനെ പ്രതിനിധീകരിച്ച് പ്രസി.ജോസ് പ്ലാക്കാട്ട് ക്യാമറ നിയന്ത്രിച്ചു.
വാര്‍ത്ത അയച്ചത് : പി.പി.ചെറിയാന്‍
from kerala news edited
via IFTTT