Story Dated: Sunday, February 1, 2015 02:58
പാലക്കാട്: വിശ്വഹിന്ദു പരിഷത്ത് സുവര്‍ണജയന്തി ആഘോഷത്തിന്റെ ഭാഗമായി ഇന്നു വൈകീട്ട് നാലിന് പാലക്കാട് കോട്ടമൈതാനത്ത് ഹിന്ദു മഹാസമ്മേളനം നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കോയമ്പത്തൂര്‍, കാഞ്ചിപുരം ആശ്രമം മഠാധിപതി ശിവലിംഗേ ശ്വര സ്വാമി ഉദ്‌ഘാടനം ചെയ്യും. വി.എച്ച്.പി ജില്ലാ പ്രസിഡന്റ് പി. സതീഷ് മേനോന്‍ അധ്യക്ഷത വഹിക്കും. സീമാജാഗരണ്‍ ദേശീയ പ്രമുഖ് എ. ഗോപാലകൃഷ്‌ണന്‍ മുഖ്യപ്രഭാഷണം നടത്തും.
പാലക്കാട് ശിവാനന്ദാശ്രമം മഠാധിപതി സ്വാമി നിത്യാനന്ദസരസ്വതി, സ്വാമി പ്രഭാകരാനന്ദ സരസ്വതി, സന്മയാനന്ദ സരസ്വതി, പ്ര ശാന്താനന്ദ സരസ്വതി, ശാന്ത ചൈതന്യ, ബ്രഹ്‌മകുമാരി മീന, നിജാനന്ദ സരസ്വതി, അശേഷാനന്ദ, പ്രണവാമൃതാനന്ദപുരി, ശരവണ ബാബ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ പി. സതീഷ് മേനോന്‍, എ.സി. ചെന്താമരാക്ഷന്‍, പി. കൃഷ്‌ണചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
from kerala news edited
via IFTTT