121

Powered By Blogger

Thursday, 5 February 2015

മയക്കി ബലാത്സംഗം; ഹിദേയൂക്കി ഇരയാക്കിയത്‌ 100 പേരെ









Story Dated: Friday, February 6, 2015 10:42



mangalam malayalam online newspaper

പെണ്‍കുട്ടികളെ മയക്കിക്കിടത്തിയ ശേഷം കരുണയില്ലാതെ ബലാത്സംഗം ചെയ്യുക, അത്‌ റെക്കോഡ്‌ ചെയ്യുക, ഒടുവില്‍ ദൃശ്യങ്ങള്‍ പോണ്‍ സൈറ്റുകള്‍ക്ക്‌ വില്‍പ്പന നടത്തി വന്‍ തുക സമ്പാദിക്കുക. ഒരു പക്ഷേ ലോകത്തിലെ ഏറ്റവും ക്രൂരനായ സ്‌ത്രീ പീഡനക്കാരന്‍ ജപ്പാന്‍കാരനായ ഹിദേയുക്കി നോഗുച്ചി ആയിരിക്കും. ഈ 54 കാരന്‍ രണ്ടു വര്‍ഷത്തിനിടെ ഇരയാക്കിയത്‌ 100 ലധികം പേരെയായിരുന്നു.


ഇയാളുടെ 39 ഇരകളെ പോലീസ്‌ കണ്ടെത്തിക്കഴിഞ്ഞു. എന്നാല്‍ 100 ലധികം കേസുകള്‍ ഉണ്ടായിരിക്കാമെന്ന്‌ പോലീസ്‌ പറയുന്നു. ഉറങ്ങുമ്പോള്‍ രക്‌തസമ്മര്‍ദ്ദം പരീക്ഷിക്കുന്ന പരിശോധന എന്നായിരുന്നു ഇരകളോട്‌ പറഞ്ഞിരുന്നത്‌. ഇങ്ങിനെ നിര്‍മ്മിക്കുന്ന വീഡിയോകള്‍ പോര്‍ണോഗ്രാഫേഴ്‌സിന്‌ വില്‍പ്പന നടത്തിയതിലൂടെ ഇയാള്‍ സ്വന്തമാക്കിയത്‌ 85,000 ഡോളറുകളായിരുന്നു. ഇരയായതിന്‌ പിന്നാലെ സ്വന്തം അശ്‌ളീല ദൃശ്യങ്ങളുടെ വീഡിയോ കാണേണ്ടി വന്ന ഒരു ഹതഭാഗ്യ നല്‍കിയ പരാതിയിലാണ്‌ പോലീസ്‌ ഹിദേയൂക്കിയെ അറസ്‌റ്റ് ചെയ്‌തത്‌.


ഉറക്കവുമായി ബന്ധപ്പെട്ട പഠനം എന്ന വ്യാജേനെ ഇരകള്‍ക്ക്‌ മയക്കുമരുന്ന്‌ നല്‍കി മയക്കിയ ശേഷം അവരെ ബലാത്സംഗം ചെയ്യുകയും അത്‌ വീഡിയോയില്‍ പകര്‍ത്തുകയും പിന്നീട്‌ ഈ വീഡിയോ പോണ്‍സൈറ്റുകള്‍ക്ക്‌ വില്‍പ്പന നടത്തി വന്‍ തുക കണ്ടെത്തുകയുമായിരുന്നു ഇയാളുടെ രീതി. 2011 സെപ്‌റ്റംബര്‍ മുതല്‍ ടോക്യോ, ചിബ, ഒസാക, ടോച്ചിഗി, ഷിസോക എന്നീ നഗരങ്ങളിലെ വിവിധ റിസോര്‍ട്ടുകളിലും ഹോട്ടലുകളും കേന്ദ്രീകരിച്ച്‌ രണ്ടു വര്‍ഷത്തോളം ഹിദേയൂക്കി പീഡനം നടത്തി.










from kerala news edited

via IFTTT