Story Dated: Friday, February 6, 2015 10:09
ന്യുയോര്‍ക്ക്: അമേരിക്കയിലെ പ്രശസ്തമായ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള വഴിവിട്ട് ബന്ധത്തിന് വിലക്ക് ഏര്‍പ്പെടുത്തി. ഇരുവരും തമ്മിലുള്ള പ്രണയ- ലൈംഗിക ബന്ധത്തിനാണ് നിരോധനം. ലൈംഗികാതിക്രമ നിരോധന നിയമം പുനഃപരിശോധിച്ചാണ് പുതിയ മാനദണ്ഡം ഏര്‍പ്പെടുത്തിയത്. യൂണിവേഴ്‌സിറ്റിയിലെ അണ്ടര്‍ഗ്രാജ്വേറ്റ്, ഗ്രാജ്വേറ്റ് വിദ്യാര്‍ത്ഥികള്‍ക്കിടയിലുള്ള വഴിവിട്ട ബന്ധത്തിനും ഈ നിയമം ബാധകമാണെന്ന് ആര്‍ട്‌സ് ആന്റ് സയന്‍സസ് കമ്മിറ്റി ഫാകല്‍റ്റി വ്യക്തമാക്കി. അമേരിക്കന്‍ യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് സര്‍വകലാശാല മുന്‍കൈയെടുക്കുന്നത്.
അമേരിക്കയിലെ പ്രമുഖമായ 55 കോളജുകളിലും യൂണിവേഴ്‌സിറ്റികളിലും ലൈംഗികാരോപണവും അതിക്രമങ്ങളെ കുറിച്ച് പരാതികളും ഉയര്‍ന്നിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ മേയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മസാച്യൂസെറ്റ്‌സിലെ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയും ഈ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. 2010ല്‍ യാലെ യൂണിവേഴ്‌സിറ്റി അധ്യാപക- വിദ്യാര്‍ത്ഥി അവിഹിത ബന്ധത്തിന് തടയിട്ടിരുന്നു.
from kerala news edited
via IFTTT