Story Dated: Thursday, February 5, 2015 01:18
തിരുവനന്തപുരം: ദേശീയ ഗെയിംസ് ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ലാലിസത്തിന്റെ പേരില്‍ മോഹന്‍ലാല്‍ മടക്കി നല്‍കിയ ചെക്ക് സര്‍ക്കാര്‍ ഏറ്റുവാങ്ങി. ഗെയിംസ് സിഇഒ യുടെ പേരില്‍ ലാല്‍ സ്‌പീഡ്‌പോസ്‌റ്റായി അയച്ച ചെക്ക് സിഇഒ ജേക്കബ് പുന്നൂസ് പോസ്‌റ്റുമാനില്‍ നിന്നും കൈപ്പറ്റി. എന്നാല്‍ ചെക്ക് സ്വീകരിക്കേണ്ടെന്ന ക്യാബിനറ്റ് തീരുമാനത്തിന്റെ ഭാഗമായി ചെക്ക് താരത്തിന് തന്നെ മടക്കി നല്‍കും.
ചെക്ക് മോഹന്‍ലാലിന് തിരിച്ചു നല്‍കുമെന്ന് കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ വ്യക്‌തമാക്കിയിട്ടുണ്ട്. അമതസമയം ചെക്ക് സ്വീകരിച്ചതായി തിരുവഞ്ചൂര്‍ സമ്മതിച്ചു. കഴിഞ്ഞ ദിവസത്തെ മന്ത്രിസഭായോഗം പണം തിരികെ സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു. വിവരം ലാലിനെ അറിയിക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെ ഇന്ന് രാവിലെ തിരുവഞ്ചുര്‍ രാധാകൃഷ്‌ണന്‍ ലാലുമായി ഫോണില്‍ സംസാരിക്കുകയും ചെയ്‌തിരുന്നു. കഴിഞ്ഞ ദിവസം ലാലില്‍ നിന്നും പണം തിരിച്ചു വാങ്ങില്ലെന്ന് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു. അതിനിടയിലാണ് ലാല്‍ ചെക്ക് അയച്ച വിവരവും പുറത്തു വന്നത്.
ഗെയിംസ് ഉദ്‌ഘാടനത്തില്‍ മോഹന്‍ലാല്‍ നടത്തിയ പരിപാടിക്കെതിരേ വന്‍ വിമര്‍ശനം ഏറ്റുവാങ്ങിയ സ്‌ഥിതിയില്‍ ഇതിനായി മോഹന്‍ലാല്‍ രണ്ടു കോടി വാങ്ങിയതും പരിഹാസത്തിനിടയാക്കി. തുടര്‍ന്നായിരുന്നു പണം തിരിച്ചു നല്‍കുമെന്ന് മോഹന്‍ലാന്‍ പ്രഖ്യാപിച്ചത്. വിവാദത്തില്‍ സര്‍ക്കാര്‍ മോഹന്‍ലാലിനോട് ഖേദം രേഖപ്പെടുത്തുകയും ചെയ്‌തിരുന്നു. ലാലിനെ വെറുതേ വിടണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മറ്റൊരു സൂപ്പര്‍താരം മമ്മൂട്ടിയും രംഗത്ത് വന്നിരുന്നു.
from kerala news edited
via IFTTT