Story Dated: Friday, February 6, 2015 11:53

മോസ്കോ: അഞ്ചു മാസം പ്രായമുളള കുഞ്ഞിനെ പട്ടിണിക്കിട്ടു കൊന്ന റഷ്യക്കാരിയുടെ ശിക്ഷ വര്‍ധിപ്പിച്ചു. അലീന ഇപാറ്റോവ എന്ന 19 കാരി അപ്പീലിനു പോയപ്പോഴാണ് പത്ത് വര്‍ഷത്തെ ശിക്ഷ 12.5 വര്‍ഷമായി വര്‍ധിപ്പിച്ചത്.
കഴിഞ്ഞ സെപ്തംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കുഞ്ഞിനെ തന്റെ അപ്പാര്‍ട്ടുമെന്റില്‍ പൂട്ടിയിട്ട ശേഷം രണ്ടാഴ്ചക്കാലത്തേക്ക് കറങ്ങാന്‍ പോയ ഇവര്‍ തിരിച്ചെത്തിയപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. റഷ്യയെ ആകെ ഞെട്ടിച്ച സംഭവത്തില്‍ കുറ്റം സമ്മതിച്ച വിവേകശൂന്യയായ അമ്മയ്ക്ക് കോടതി പത്ത് വര്‍ഷം കഠിന തടവ് നല്കി. അപ്പീലുമായി സെന്റ് പീറ്റേഴ്സബര്‍ഗ് കോടതിയെ സമീപിച്ച അലീനയ്ക്ക് പക്ഷേ നിനച്ചിരിക്കാത്ത തിരിച്ചടിയാണ് ലഭിച്ചത്.
കുറ്റം അലീനയുടേതല്ല, അവരെ കുട്ടിയെ പരിപാലിക്കാന്‍ പഠിപ്പിക്കാത്ത മാതാപിതാക്കന്‍മാരുടേതാണ് എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം! എന്നാല്‍, ഇത് മുഖവിലക്കെടുക്കാതെ കോടതി അവരുടെ ക്രൂരതയ്ക്ക് 30 മാസം കൂടി അധിക ശിക്ഷ വിധിക്കുകയായിരുന്നു.
from kerala news edited
via
IFTTT
Related Posts:
ദേശീയ ഗെയിംസ് : ബോക്സിംഗില്‍ നിന്ന് പ്രമുഖ താരങ്ങള്‍ പിന്മാറി Story Dated: Thursday, February 5, 2015 01:35തിരുവനന്തപുരം: ദേശീയ ഗെയിംസ് ബോക്സിംഗ് മത്സരങ്ങളില്‍ നിന്നു പ്രമുഖ താരങ്ങള്‍ പിന്മാറുന്നു. നാളെ ബോക്സിംഗ് മത്സരങ്ങള്‍ തുടങ്ങാനിരിക്കെയാണ് വിജേന്ദര്‍ കുമാര്‍, സര്‍ജുബാലാ… Read More
എറണാകുളം എന്‍.ഐ.എ കോടതിയില്‍ തീപിടുത്തം; രേഖകളില്‍ ചിലത് കത്തിനശിച്ചു Story Dated: Thursday, February 5, 2015 12:34കൊച്ചി : കൈവെട്ടുകേസ് ഉള്‍പ്പെടെ പരിഗണിക്കുന്ന എറണാകുളത്തെ എന്‍.ഐ.എ കോടതിയില്‍ തീ പിടുത്തം. രേഖകളില്‍ ചിലത് കത്തിനശിച്ച നിലയിലാണ്. സംഭവത്തെ തുടര്‍ന്ന് ഫോറന്‍സിക് സംഘം ഉ… Read More
ദേശീയ ഗെയിംസ് ; കേരളത്തിന് പത്താം സ്വര്‍ണ്ണം Story Dated: Thursday, February 5, 2015 11:52ആലപ്പുഴ: ദേശീയ ഗെയിംസില്‍ കേരളത്തിന്റെ സ്വര്‍ണ്ണ നേട്ടം പത്തായി. തുഴച്ചിലില്‍ ഇന്നു മാത്രമായി മൂന്ന് സ്വര്‍ണമാണ് കേരളം നേടിയത്. ഡബിള്‍സ് സ്കള്ളില്‍ ഡിറ്റിമോള്‍-താരാ സഖ്യമ… Read More
മണ്ണിടിഞ്ഞു വീണ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു Story Dated: Thursday, February 5, 2015 01:25കോഴിക്കോട്: കോഴിക്കോട് പന്തീരങ്കാവില്‍ കെട്ടിട നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞു വീണ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശി പോര്‍ഷന്‍ ആണ് മരിച്ചത്. ഇന്ന്… Read More
ലാലിസം: മോഹന്‍ലാല്‍ അയച്ച ചെക്ക് സര്‍ക്കാര്‍ ഏറ്റുവാങ്ങി Story Dated: Thursday, February 5, 2015 01:18തിരുവനന്തപുരം: ദേശീയ ഗെയിംസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ലാലിസത്തിന്റെ പേരില്‍ മോഹന്‍ലാല്‍ മടക്കി നല്കിയ ചെക്ക് സര്‍ക്കാര്‍ ഏറ്റുവാങ്ങി. ഗെയിംസ് സിഇഒ യുടെ പേരി… Read More