Story Dated: Sunday, February 1, 2015 02:57
കോഴിക്കോട്: കുമ്മിണി മാനഭംഗക്കേസില്‍ തന്റെ മേലുള്ള ആരോപണം അടിസ്‌ഥാനരഹിതമെന്ന് അഞ്ചാം പ്രതി മുഹമ്മദ് മുസ്‌തഫ. പ്രായപൂര്‍ത്തിയാവാത്ത 13 കാരിയെ ഒന്നാംപ്രതിയായ ഉമ്മയുടെ സഹായത്തോടെ രണ്ടാനച്‌ഛനായ ഷംസുവും മറ്റുംചേര്‍്‌ന്ന് പീഡിപ്പിക്കുകയും മറ്റുള്ളവര്‍ക്ക് കാഴ്‌ചവയ്‌ക്കുകയും ചെയ്‌തെന്നാണ് കേസ്.
2007ലാണ് കേസിനാസ്‌പദമായ സംഭവം . 2008ല്‍ പെണ്‍കുട്ടിയുടെ പരാതി പ്രകാരം കേസെടുക്കുകയായിരുന്നു. കേസില്‍ അഞ്ചാം പ്രതിയായി പേര്‍ ചേര്‍ക്കപ്പെട്ടിട്ടുള്ളത് ബിച്ചി എന്ന ആളുടേതാണ്. എന്നാല്‍ ബിച്ചി താനല്ല. യഥാര്‍ഥ പ്രതിക്ക് പകരം തന്നെ കേസില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഇയാളെ രക്ഷപ്പെടുത്താന്‍ പോലിസ് കൂട്ടുനിന്നു.
ആരോപണം പെണ്‍കുട്ടി ഉന്നയിച്ചത് കോഴിക്കോട് ജില്ലക്കാരനും ഖത്തറില്‍ വ്യവസായിയുമായ ഒരു ഉന്നതനെ കുറിച്ചാണ്. ബിച്ചി എന്ന്‌് പേരുള്ള ഇയാള്‍ക്ക് മന്ത്രിമാരടക്കമുള്ള ഉന്നതരാഷ്ര്‌ടീയ നേതാക്കന്മാരുമായും ഉന്നതപോലീസ് ഉദ്യോഗസ്‌ഥരുമായും അടുത്ത ബന്ധമുണ്ട്. ഇയാള്‍ക്കെതിരേ തെളിവുകള്‍ തന്റെ പക്കലുണ്ട്. കേസിന്റെ പുനരന്വേഷണത്തിന് കോടതിയെ സമീപിക്കുമെന്നും മുഹമ്മദ് മുസ്‌തഫ പത്രസമ്മേളനത്തില്‍ പറഞ്ഞു.
from kerala news edited
via IFTTT