മലയാള സിനിമാ രംഗത്തെ ചില താരങ്ങള്‍ അടക്കം പങ്കെടുക്കുന്ന പരിപാടിയുടെ പ്രവേശനം പാസ്മൂലം നിയന്ത്രിക്കുന്നതാണ്, ഏതാനും സീറ്റുകള്‍ മാത്രമേ ഇനിയും ബാക്കിയുള്ളൂ എന്നും എത്രയും പെട്ടന്ന് നിങ്ങളുടെ സീറ്റുകള്‍ ഉറപ്പാക്കെണമെന്നും ട്രഷറര്‍ ജെയിംസ് ജോര്‍ജ് അറിയിച്ചു.
ഫിബ്രവരി 14 ന് St. Demterius Communtiy Center ( 691 Roosevelt Avenue, Carteret, NJ - 07008 ) ല്‍ വൈകീട്ട് 5 മണിക്ക് പ്രോഗ്രാമുകള്‍ക്ക് തുടക്കം കുറിക്കും
ജയന്‍ എം ജോസഫ്, ഹരികുമാര്‍ രാജന്‍, നന്ദിനി മേനോന്‍, ദീപ്തി നായര്‍ തുടങ്ങിയവര്‍ കോ-ഓര്‍ഡിനേറ്റേഴ്‌സ് ആയും ജെസ്സിക പുരക്കല്‍, ആഗി, റോഷി എന്നിവര്‍ എംസിമാരായും കാന്‍ജ് മുന്‍ പ്രസിഡന്റ് ജിബി തോമസ്, മാലിനി നായര്‍, സ്വപ്‌ന രാജേഷ്, സജി പോള്‍, ആനി ജോര്‍ജ്, സോബിന്‍ ചാക്കോ, ജോസഫ് ഇടിക്കുള തുടങ്ങിയവര്‍ വിവിധ കമ്മിറ്റികളില്‍ പ്രോഗ്രാമിന്റെ വിജയത്തിനായും പ്രവര്‍ത്തിക്കുന്നു.
ഗ്രാന്‍ഡ് ഇന്ത്യന്‍ റസ്റ്റോറന്റ് ഒരുക്കുന്ന സ്‌പെഷ്യല്‍ നോര്‍ത്ത് ഇന്ത്യന്‍ അമേരിക്കന്‍ ഫുഡ് ഫെസ്റ്റും ഒരുക്കിയിട്ടുണ്ട്. പ്രവേശന പാസ്സുകള്‍ക്ക് ദയവായി www.kanj.org സന്ദര്‍ശിക്കുക. എല്ലാ മലയാളി സുഹൃത്തുക്കളേയും കുടുംബ സമേതം ആഘോഷങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി അനില്‍ പുത്തന്‍ചിറ അറിയിച്ചു.
from kerala news edited
via IFTTT