Story Dated: Friday, February 6, 2015 09:25
കൊച്ചി: ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന മയക്കുമരുന്ന് കടത്ത് കേസില്‍ വിവാദ വ്യവസായി നിസാമിനെ പരിചയപ്പെട്ടത് ഒരു പാര്‍ട്ടിയില്‍ വെച്ചായിരുന്നെന്ന് പിടിക്കപ്പെട്ട സഹസംവിധായിക ബ്‌ളെസ്സി പോലീസിന് മൊഴി നല്‍കി. ബ്‌ളെസ്സിയെ ഇന്നലെ മുതല്‍ ചോദ്യം ചെയ്‌തതിന്റെ പശ്‌ചാത്തലത്തിലാണ് ബ്‌ളെസ്സി മൊഴി നല്‍കിയത്.
നിര്‍മ്മാതാവിന്റെ വീട്ടില്‍ നടന്ന പാര്‍ട്ടിയില്‍ വെച്ച് നിര്‍മ്മാതാവ് തന്നെയായിരുന്നു ബ്‌ളെസ്സിയെ നിസാമിന് പരിചയപ്പെടുത്തി കൊടുത്തത്. പിന്നീട് ഒരു നിശാക്‌ളബ്ബില്‍ വെച്ച് ഇരുവരും പരിചയം പുതുക്കുകയും ചെയ്‌തു. നിര്‍മ്മാതാവിന്റെ ഫ്‌ളാറ്റ് വാടകയ്‌ക്ക് എടുത്തിട്ടില്ലെന്നും പാര്‍ട്ടി നടത്താന്‍ മാത്രമാണ് ഫ്‌ളാറ്റ് ഉപയോഗിച്ചതെന്നും തനിക്കും മറ്റൊരു പ്രതി രേഷ്‌മയ്‌ക്കും മയക്കുമരുന്നു നല്‍കിയത് ഫ്രാങ്കോ എന്നൊരാളാണെന്നും ബ്‌ളസ്സി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
മയക്കുമരുന്ന് എത്തിക്കുന്നത് നിര്‍മ്മാതാവാണെന്ന് നേരത്തേ പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇന്നലെ മുതല്‍ ബ്‌ളെസ്സിയെ ചോദ്യം ചെയ്യാന്‍ തുടങ്ങിയിരുന്നു. ബ്‌ളെസ്സിയേയും രേഷ്‌മയേയുമായി ഇന്ന് പോലീസ് ഗോവയ്‌ക്ക് പോകും. അതിനിടയില്‍ ഗാര്‍ഡിനെ വാഹനമിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ നിസാമിനെ ബംഗലുരുവിലേക്ക് തെളിവെടപ്പിനായി കൊണ്ടുപോയി.
from kerala news edited
via IFTTT