Story Dated: Thursday, February 5, 2015 01:39

അമ്മാന്‍: ജോര്‍ദ്ദാനിയന്‍ പൈലറ്റിനെ ചുട്ടുകൊന്ന നടപടിയിലൂടെ ഇസ്‌ളാമിക സ്‌റ്റേറ്‌്റ തീവ്രവാദികള്‍ അറബ്‌ലോകത്തിന്റെ മുഴുവന്‍ എതിര്‍പ്പിന് പാത്രമാകുന്നു. മദ്ധ്യേഷ്യയിലെ വിവിധ രാജ്യങ്ങളിലെ ഇസ്‌ളാമിക പുരോഹിതരും മത നേതാക്കളും ക്രൂരതയെ ശക്‌തമായി അപലപിച്ചു. ജോര്‍ദ്ദാനിയന്‍ പൈലറ്റിനെ ഒരു കൂട്ടില്‍ ബന്ധിതനാക്കിയ ശേഷം തീ വെയ്‌ക്കുന്നതിന്റെ വീഡിയോ കഴിഞ് ദിവസം ഐഎസ് പുറത്തുവിട്ടിരുന്നു.
മാസങ്ങളായി ഐഎസുമായി പോരാടിക്കൊണ്ടിരിക്കുന്ന സിറിയ സംഭവത്തെ അപലപിച്ചു. ഐഎസിനേയും സര്‍ക്കാരിനേയും ഒരുപോലെ എതിര്‍ക്കുന്ന അല്‍ കെ്വായ്‌ദയ്‌ക്കും നടപടി ഇഷ്‌ടമായിട്ടില്ല. ആയിരം വര്‍ഷം പഴക്കമുള്ള കെയ്‌റോയിലെ അല്‍ അസര്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് തലവനും സുന്നി പണ്ഡിതരുടെ നേതാവുമായ ഷെയ്‌ഖ് അഹമ്മദ് അല്‍ തായേബും കിരാതത്തിനെതിരേ രംഗത്ത് വന്നു. ഈ പ്രവര്‍ത്തി ചെയ്‌ത തീവ്രവാദികളെയും കൊല്ലണമെന്ന് അദ്ദേഹം പറഞ്ഞു. കൊല്ലുകയോ കുരിശില്‍ തറയ്‌ക്കുകയോ കൈകാലുകള്‍ വെട്ടിക്കളയുകയോ വേണം.
കഴിഞ്ഞ ദിവസം പൈലറ്റിനെ ഐസിസ് കൊന്നതിന് തൊട്ടു പിന്നാലെ ജോര്‍ദ്ദാന്‍ തങ്ങളുടെ ജയിലിലുള്ള രണ്ടു തീവ്രവാദികളെ വധശിക്ഷയ്‌ക്ക് വിധേയമാക്കിയിരുന്നു. തീവ്രവാദത്തിനെതിരേ ശക്‌തമായി പ്രതികരിക്കുമെന്നും അതിനായി കൈകോര്‍ക്കാന്‍ നടപടികള്‍ കൈക്കൊള്ളുമെന്നും അവര്‍ പറഞ്ഞിരുന്നു. തങ്ങളുടെ മാധ്യമപ്രവര്‍ത്തകനെ കഴുത്തറുത്തു കൊന്ന ഐസിസ് നടപടിയെ ജപ്പാന്‍ പാര്‍ലമെന്റും അപലപിച്ചിരുന്നു.
from kerala news edited
via
IFTTT
Related Posts:
ഫുട്ബോള്‍ താരം ബ്രാഡി തികഞ്ഞ ഗണപതി ഭക്തന്; അമേരിക്കക്കാര്‍ക്കും ഹിന്ദു വിശ്വാസം Story Dated: Tuesday, February 10, 2015 01:07വാഷിംഗ്ടണ്‍: ഇന്ത്യയിലെ മതനിരപേക്ഷതയെ ദുഷിച്ച് അമേരിക്കന്‍ പ്രസിഡന്റ് ബാരാക് ഒബാമയുടെ പ്രസ്താവന ഇന്ത്യയില്‍ ഉയര്‍ത്തിവിട്ട പ്രതിഷേധം ചില്ലറയല്ല. എന്നാല്‍ ഒബാമയെ ഇക്കാര്യത്… Read More
കിരണ്‍ വേദി, മാക്കന്, ശര്‍മ്മിഷ്ഠ മുഖര്‍ജി എന്നിവര്‍ പരാജയപ്പെട്ടു Story Dated: Tuesday, February 10, 2015 01:14ന്യുഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രമുഖര്‍ പരാജയപ്പെട്ടു. ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ഥി കിരണ്‍ ബേദി കൃഷ്ണ നഗര്‍ മണ്ഡലത്തില്‍ 2476 വോട്ടിന് പരാജയപ്പെട്ടു. എ.എ.പിയ… Read More
മയക്കുമരുന്ന് കേസ്: പ്രതികള്‍ക്കു പിന്നില്‍ വന്‍ ശക്തിയെന്ന് പോലീസ് Story Dated: Tuesday, February 10, 2015 01:33കൊച്ചി: മയക്കുമരുന്ന് കേസില്‍ പ്രതികള്‍ക്കു പിന്നില്‍ വന്‍ മാഫിയയുണ്ടെന്ന് പോലീസിന്റെ വെളിപ്പെടുത്തല്‍. പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിന് കോടതിയില്‍ സമര്‍പ്പിച്ച റിപ്പ… Read More
1996ല്‍ യുവതിയെ പീഡിപ്പിച്ചു കൊന്നതിന് 42കാരന് വധശിക്ഷ Story Dated: Tuesday, February 10, 2015 01:52ചൈന: 1996ല്‍ യുവതിയെ പീഡിപ്പിച്ച് കൊന്നതിന് 42കാരനെ വധശിക്ഷയ്‌ക്ക് വിധിച്ചു. ഷാവോ ഷിഹോങ് എന്ന വ്യക്തിയെയാണ് ചൈന കോടതി വധശിക്ഷയ്‌ക്ക് വിധിച്ചത്.കേസിലെ കുറ്റവാളിയെന്നു … Read More
ബി.ജെ.പിക്കെതിരായ ജനവിധിയെന്ന് ഉമ്മന്‍ ചാണ്ടി; കെജ്രിവാളിനെ അഭിനന്ദിച്ച് വി.എസ് Story Dated: Tuesday, February 10, 2015 01:26തിരുവനന്തപുരം: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരായ ജനവിധിയാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ബി.ജെ.പി പ്രതിപക്ഷത്തിരുന്ന് പറഞ്ഞതും ഭരണത്തിലിരുന്ന് പ്രവ… Read More