Story Dated: Sunday, February 1, 2015 08:24
താനൂര്‍: ഒഴൂര്‍ വെള്ളാലില്‍ താമി (70)യെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കാണപ്പെട്ടു. മൂച്ചിക്കല്‍ റെയില്‍വേ മേല്‍പ്പാലത്തിനു സമീപമാണ് സംഭവം. ഷൊര്‍ണൂര്‍-കോഴിക്കോട് പാസഞ്ചര്‍ ട്രെയിന്‍ തട്ടിയാണ് അപകടം സംഭവിച്ചതെന്നു കരുതുന്നു. ലോട്ടറി വില്‍പ്പനക്കാരനായ താമി രാവിലെ ഏഴു മണിയോടെയാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്. താനൂര്‍ പോലീസ് ഇന്‍ക്വസ്‌റ്റ് നടത്തി തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്‌റ്റ്മോര്‍ട്ടത്തിനു ശേഷം സംസ്‌ക്കരിച്ചു. ഭാര്യ: കുഞ്ഞമ്മ. മക്കള്‍: ഹരിദാസന്‍, സുഭദ്ര. മരുമക്കള്‍: സുജാത, ഷിബു.
from kerala news edited
via IFTTT