121

Powered By Blogger

Friday, 6 February 2015

കൊട്ടത്തലച്ചി മലയിലെ പൈപ്പിങ്‌ പ്രതിഭാസം; പഠന സംഘമെത്തി











Story Dated: Friday, February 6, 2015 03:31


mangalam malayalam online newspaper

ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ കൊട്ടത്തലച്ചി മലയിലും കാസര്‍ഗോഡ്‌ ജില്ലയിലെ വെള്ളരിക്കുണ്ടിനു സമീപം നെല്ലിയടുക്കയിലും പൈപ്പിങ്‌ പ്രതിഭാസത്തെക്കുറിച്ച്‌ പഠനം നടത്താന്‍ വിദഗ്‌ദ്ധ സംഘമെത്തി. കൊട്ടത്തലച്ചിമലയിലും പരിസര പ്രദേശങ്ങളിലുമുള്ള പൈപ്പിങ്‌ പ്രതിഭാസം ഏറ്റവും തീവ്രമായതാണെന്നും ഇതിനാല്‍ കേന്ദ്ര സംസ്‌ഥാന സര്‍ക്കാരുകളുടെ യോജിച്ചുള്ള പ്രവര്‍ത്തനമാണ്‌ വേണ്ടതെന്നും ദേശീയ ദുരന്ത നിവാരണ അതോറിറ്റി പ്രതിനിധിയും ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ പബ്ലിക്‌ അഡ്‌?മിനിസ്‌ട്രേഷന്‍ സീനിയര്‍ പ്ര?ഫസറുമായ ഡോ. വിനോദ്‌ ശര്‍മ്മ പറഞ്ഞു.


സെന്റെര്‍ ഫോര്‍ എര്‍ത്ത്‌ സയന്‍സ്‌ സ്‌റ്റഡീസ്‌ 2012 ല്‍ ആരംഭിച്ച പഠനം വിലയിരുത്താനെത്തിയതായിരുന്നു അദ്ദേഹം. ഡോ. സി ശാന്തി, ഡോ. ജി ശങ്കര്‍ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.ആറു മാസം കൊണ്ട്‌ പഠനം? പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട്‌ നല്‍കുമെന്ന്‌ സെസ്‌ പ്രതിനിധി ഡോ. ശങ്കര്‍ പറഞ്ഞു. പരിഹാരമാര്‍ണ്മങ്ങളും ഉണ്ടാകുമെന്ന്‌ അദ്ദേഹം സൂചിപിച്ചു. പൈപ്പിങ്‌ പ്രതിഭാസം രൂക്ഷമായതോടെ മലയോരത്ത്‌ ഭൂമി ഇടിഞ്ഞു താഴുന്നത്‌ വര്‍ദ്ധിച്ചു വരികയാണ്‌. ജനവാസ കേന്ദ്രങ്ങളില്‍ ഇത്തരത്തില്‍ വന്‍ ഗര്‍ത്തങ്ങള്‍ തന്നെ രൂപപ്പെട്ടിട്ടുണ്ട്‌. ഭൂമിക്കടിയിലൂടെ വന്‍തോതിലുള്ള നീരോഴുക്കാണ്‌ ഈ പ്രതിഭാസത്തിനു കാരണം. വയനാട്ടിലും സംഘം സന്ദര്‍ശനം നടത്തും.










from kerala news edited

via IFTTT