121

Powered By Blogger

Friday, 6 February 2015

ഇന്ത്യന്‍ നിയമസഹായ കമ്പനി കോച്ചേരി ആന്റ പാര്‍ട്ണര്‍ ഉദ്ഘാടനം








ഇന്ത്യന്‍ നിയമസഹായ കമ്പനി കോച്ചേരി ആന്റ പാര്‍ട്ണര്‍ ഉദ്ഘാടനം


Posted on: 06 Feb 2015









ദോഹ: ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്ററിന്റെ അനുമതിയോടുകൂടി ദോഹയില്‍ ആദ്യമായി ആരംഭിച്ച ഇന്ത്യന്‍ നിയമ സഹായ കമ്പനിയായ കോച്ചേരി ആന്റ പാര്‍ട്ണറിന്റെ ഉദ്ഘാടനം ഇന്ത്യന്‍ സ്ഥാനപതി സഞ്ജീവ് അറോറ നിര്‍വ്വഹിച്ചു. സി റിങ് റോഡ് അല്‍മാന ബിസിനസ് ടവറിലെ ഇരുപതാം നിലയിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ സൗത്ത് ആഫ്രിക്കന്‍ സ്ഥാനപതി സാദ് കചാലിയ, ലൈബീരിയന്‍ സ്ഥാനപതി ഇബ്രാഹിം കെ നൈ, ദോഹ ബാങ്ക് ഗ്രൂപ്പ് സി.ഇ.ഒ. ഡോക്ടര്‍ സീതാരാമന്‍, ഖത്തര്‍ പെട്രോളിയം മുന്‍ ഡയറക്ടര്‍ ജുമാ ഇസ്മയില്‍ ബുയനൈന്‍ തുടങ്ങിയ പ്രമുഖര്‍ സംസാരിച്ചു. ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ പ്രതിനിധികളായ ശെയ്ഖ് സല്‍മാന്‍ ആല്‍ഥാനി (ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ആന്റ് ഡയറക്ടര്‍), മുഹമ്മദ് യൂനുസ് ആറ്റിപ് (ഡയറക്ടര്‍ ലൈസന്‍സിങ്), മാര്‍ട്ടിന്‍ ടൈഡ് സ്‌ട്രോം (ഡയറക്ടര്‍ ബിസിനസ് ഡവലപ്‌മെന്റ്), മിസ് ബസ് മനൂര്‍ (ഹെഡ് ഓഫ് ക്ലയന്റ് റിലേഷന്‍ഷിപ്പ്), സാദ് മുഹമ്മദ് ഐസാം (ക്ലയന്റ് റിലേഷന്‍ഷിപ്പ് എക്‌സിക്യൂട്ടീവ്), ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് ഗിരീഷ് കുമാര്‍ എന്നിവര്‍ പ്രമുഖര്‍ സംബന്ധിച്ചു.



അഹമ്മദ് പാതിരിപ്പറ്റ













from kerala news edited

via IFTTT