121

Powered By Blogger

Friday, 6 February 2015

സി.പി.എം വിടുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതം: എം.എ ആരിഫ്









Story Dated: Saturday, February 7, 2015 11:54



mangalam malayalam online newspaper

ആലപ്പുഴ: സി.പി.എം വിടുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് എം.എ ആരിഫ് എം.എല്‍.എ. ജി.സുധാകരനുമായി പ്രശ്‌നങ്ങളൊന്നുമില്ലെന്നും ആരിഫ് പറഞ്ഞു. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നടന്ന സി.പി.എം യോഗത്തില്‍ വൈകിയെത്തിയ ആരിഫിനെ സുധാകരന്‍ ശാസിച്ചതായും ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനിടെ ആരിഫ് രാജിഭീഷണി മുഴക്കിയെന്നായിരുന്നു വാര്‍ത്ത.


അതേസമയം, ചില യുവനേതാക്കള്‍ അപാകത ഉണ്ടായിട്ടുണ്ടെന്നും അതു ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്നും സുധാകരന്‍ ഒരു ന്യൂസ് ചാനലിനോട് പ്രതികരിച്ചു. ആരിഫിനെ ശാസിച്ചിട്ടില്ല. ആരിഫ് പ്രാപ്തിയുള്ള നേതാവാണെന്നും സുധാകരന്‍ പറഞ്ഞു.










from kerala news edited

via IFTTT