Story Dated: Saturday, February 7, 2015 12:35
മെഴ്‌സിഡസിന്റെ സെന്‍സാറ്റി ജെറ്റ് സ്‌പ്രിന്റര്‍ എന്ന വിഐപി പീപ്പിള്‍ കാരിയര്‍ കാണുമ്പോള്‍ ആരും ഒന്നു ഞെട്ടും. ഇത്രയും ആഢംബരം റോഡിന് ചേരുമോ എന്നും ചിന്തിച്ചു പോകും! സാധാരണവും അസാധാരണവുമായ ആഢംബരങ്ങള്‍ക്കൊപ്പം ഒരു പ്രൈവറ്റ് ബാത്തുറൂമും ഉള്‍പ്പെടുത്തിയാണ് പുതിയ മോഡല്‍ എത്തുന്നത്!
ഡോര്‍ തുറന്നു കയറുമ്പോള്‍ കാണുന്ന രണ്ട് മീറ്റര്‍ സണ്‍ റൂഫ്, ആഢംബര ബാത്ത്‌റൂം, ഓഫീസ്, ഫ്രിഡ്‌ജ്, വിനോദോപാധികള്‍ എന്നിവ ആരെയും അമ്പരിപ്പിക്കും. അതാണ് പുതിയ സെന്‍സാറ്റി ജെറ്റ് എന്ന വാഹനം ജെറ്റ് ആണെന്ന് ആളുകള്‍ പറയാന്‍ കാരണവും. ബ്രിട്ടണില്‍ പുറത്തിറങ്ങിയതില്‍ വച്ച് ഏറ്റവും മികച്ച ആഢംബര വാഹനമെന്ന ബഹുമതി തീര്‍ച്ചയായും സെന്‍സാറ്റിക്ക് അവകാശപ്പെട്ടതാണ്.
വിമാനങ്ങളിലെ പോലെ അതുല്യമായ ലതര്‍ ഇന്റീരിയരാണ് വാഹനത്തിന്റെ ഒരു സവിശേഷത. വിഐപികളുടെ ഇഷ്‌ടാനുസരണം സിറ്റും ഇന്റീരിയറും വ്യക്‌തിഗതമാക്കാവുന്നതാണ്. ഷാമ്പെയ്‌ന്‍ സൂക്ഷിക്കണമെങ്കില്‍ ഫ്രിഡ്‌ജും ദീര്‍ഘയാത്ര നടത്തുന്നവരുടെ സൗകര്യത്തിനായി ഒരു ബാത്ത്‌റൂമും കൂടിയായാല്‍ പിന്നെ ആഢംബരത്തിന് മറ്റൊരു പേരിട്ടു വിളിക്കണോ?
പീപ്പിള്‍സ് കാരിയര്‍ നാല് മോഡലുകളില്‍ ലഭ്യമാണ്. എട്ട് യാത്രക്കാര്‍ക്ക് വരെ സഞ്ചരിക്കാം. ആറടി മൂന്നിഞ്ചാണ് ഹെഡ്‌റൂം സ്‌പേസ്. സീറ്റുകള്‍ ക്വില്‍റ്റഡ് ലെതറാണ്. ഇലക്‌ട്രിക് ഹെഡ് റെസ്‌റ്റുകളും മസാജിംഗ് സിസ്‌റ്റവുമാണ് മറ്റു പ്രത്യേകതകള്‍. നിര്‍മ്മാണ സമയത്ത് വിന്‍ഡോകളുടെ സ്‌ഥാനം സീറ്റുകളുടെ സ്‌ഥാനമനുസരിച്ച് വ്യത്യാസപ്പെടുത്താനുമുളള സൗകര്യവും കമ്പനി നല്‍കുന്നുണ്ട്.
209,000 പൗണ്ടു മുതലാണ് പീപ്പിള്‍ കാരിയറിന്റെ വില. പോരാത്തവര്‍ക്ക് അധികവില നല്‍കി കൂടുതല്‍ സൗകര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കാനുമാവും!
from kerala news edited
via IFTTT