Story Dated: Saturday, February 7, 2015 10:40
റായ്‌പൂര്‍: ഛത്തീസ്‌ഗഡ് സര്‍ക്കാര്‍ ഈ വര്‍ഷം മുതല്‍ വാലന്റൈന്‍ ദിനം മാതൃ-പിതൃ ദിവസമായി ആഘോഷിക്കുന്നു. രണ്ട് വര്‍ഷം മുമ്പു മുതല്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഫെ്വബ്രുവരി 14 മാതൃ-പിതൃ ദിവസമായി ആഘോഷിക്കുന്നുണ്ടെങ്കിലും ഇനി പ്രത്യേക സര്‍ക്കുലര്‍ ഇല്ലാതെ എല്ലാ വര്‍ഷവും ഈ ദിനം കൊണ്ടാടണമെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി.
ഇപ്പോള്‍ ജയിലില്‍ കഴിയുന്ന വിവാദ ആത്മീയ നേതാവ് ആശാറാം ബാപ്പുവിന്റെ നിര്‍ദ്ദേശ പ്രകാരമാണ് സ്‌കൂളുകളില്‍ ഫെബ്രുവരി 14 ന് മാതൃ-പിതൃ ദിനാചരണം ആരംഭിച്ചത്. ഈ ദിവസം മാതാപിതാക്കളെ കുട്ടികള്‍ സ്‌കൂളുകളില്‍ ആദരിക്കുകയും മധുരം നല്‍കുകയും ചെയ്യും.
വാലന്റൈന്‍ ദിവസത്തിനെതിരെ ശക്‌തമായ നിലപാടുമായി ഹിന്ദു മഹാസഭയും രംഗത്തുവന്നിട്ടുണ്ട്. വൈദേശികമായ ആഘോഷത്തില്‍ പങ്കെടുക്കുന്ന കാമുകീകാമുകന്‍മാരെ വിവാഹിതരാക്കുമെന്നാണ് സംഘടനയുടെ മുന്നറിയിപ്പ്.
from kerala news edited
via IFTTT