ഫ്രട്ടേണിറ്റി ഫോറം ക്യാമ്പയിനു തുടക്കമായി
Posted on: 07 Feb 2015
ദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഖത്തര്‍ ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം നടത്തുന്ന ഒരു മാസത്തെ ക്യാമ്പയിന് തുടക്കമായി. 'ഹെല്‍ത്തി ലൈഫ് സ്‌റ്റൈല്‍ ഹെല്‍ത്തി നാഷന്‍' എന്ന ആരോഗ്യ ബോധവല്‍ക്കരണ ക്യാമ്പയിന്റെ ഔപചാരിക ഉദ്ഘാടനം സലത്ത ജദീദിലെ താരിഖുബ്‌നു സിയാദ് ഇന്‍ഡിപെന്‍ഡന്റ് ബോയ്‌സ് സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. ക്യാമ്പയിനോടനുബന്ധിച്ച് പുറത്തിറക്കുന്ന ഫിറ്റ്‌നസ് ഫസ്റ്റ് എന്ന ആരോഗ്യ ബോധവല്‍ക്കരണ കൈപുസ്തകം ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് പ്രദീപ് മേനോന്‍ പ്രകാശനം ചെയ്തു. കിംസ് മാര്‍ക്കറ്റിങ് മാനേജര്‍ മുഹമ്മദ് ഇംറാന്‍ പുസ്തകം ഏറ്റുവാങ്ങി.
ഇംഗ്ലീഷ്, അറബിക്, മലയാളം ഭാഷകളിലാണ് പുസ്തകം പുറത്തിറക്കുന്നത്. മാതൃ രാജ്യത്തോടൊപ്പം ജീവിക്കുന്ന രാജ്യത്തെയും സ്‌നേഹിക്കുന്നതിന്റെ ഭാഗമാണ് ഇത്തരം ദേശീയ ആഘോഷങ്ങളില്‍ പങ്കാളിത്തം വഹിക്കുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച് കൊണ്ട് പ്രദീപ് മേനോന്‍ പറഞ്ഞു. ആരോഗ്യകരമായ ജീവിതത്തിന് പുസ്തകം സഹായകമാവുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പ്രസിദ്ധ കളരി & യോഗ മാസ്റ്റര്‍ ഇസ്മയില്‍ വാണിമേലിന്റെ നേതൃത്വത്തില്‍ യോഗ ഡെമോയും നടന്നു. ക്യാമ്പയിന്‍ കാലത്ത് ബോധവത്കരണ പരിപാടികളോടൊപ്പം വിവിധ കായിക മത്സരങ്ങളും നടക്കുന്നുണ്ട്. ദേശീയ കായിക ദിനത്തില്‍ കോര്‍ണിഷില്‍ മാസ് യോഗയും ഫ്രട്ടേണിറ്റി ഫോറം ആസൂത്രണം ചെയ്യുന്നുണ്ട്. ഇന്ത്യാ ഫ്രട്ടേണിറ്റി ഫോറം ഡല്‍ഹി ഘടകം പ്രസിഡന്റ് അസീസ് സുബ്ഹാന്‍, ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രസിഡന്റ് അഹ്മദ് കുട്ടി, കിംസ് മാര്‍ക്കറ്റിങ് മാനേജര്‍ മുഹമ്മദ് ഇംറാന്‍, ഗള്‍ഫ് തേജസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ദുല്‍ റസാഖ്, ഫൈസല്‍ പെരുമ്പാവൂര്‍ സംസാരിച്ചു.
അഹമ്മദ് പാതിരിപ്പറ്റ
from kerala news edited
via IFTTT