Story Dated: Saturday, February 7, 2015 11:55
ചേര്‍ത്തല: പ്രഭാത സവാരിക്കുശേഷം വീട്ടില്‍ മടങ്ങിയെത്തിയ എസ്.ഐ കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ സ്‌പെഷല്‍ ബ്രാഞ്ച് എസ്.ഐ തണ്ണീര്‍മുക്കം പഞ്ചായത്ത് 21-ാം വാര്‍ഡില്‍ സ്രാമ്പിക്കല്‍ വി.സി ആന്റണി (54)യാണ് മരിച്ചത്. ഇന്നലെ രാവിലെ നടക്കാനിറങ്ങിയശേഷം വീട്ടില്‍ മടങ്ങിയെത്തി ചായകുടിക്കവെയാണ് കുഴഞ്ഞുവീണത്. സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്ന് രാവിലെ 9.30-ന് വാരനാട് ലിസ്യൂനഗര്‍ പള്ളിയില്‍. ഭാര്യ: മോളി (സെക്രട്ടറി, കയര്‍സംഘം, നെടുമ്പ്രക്കാട്).
മക്കള്‍: അഞ്‌ജു ആന്റണി, അനൂപ് ആന്റണി.
from kerala news edited
via IFTTT