ഫെയ്‌സ്ബുക്ക് പേജിലെ ലൈക്കുകളില്‍ മോഹന്‍ലാലിനെ യുവനടന്‍ ദുല്‍കര്‍ സല്‍മാന്‍ പിന്നിലാക്കി. ഫെയ്‌സ്ബുക്കില്‍ ഏറ്റവും കൂടുതല്‍ ലൈക്കുള്ള മലയാള നടനായിരുന്ന മോഹന്‍ലാലിനേക്കാള്‍ അഞ്ഞൂറിലേറെ ലൈക്കുകള്‍ക്ക് മുന്നിലാണ് ദുല്‍കര്‍ ഇപ്പോള്‍.
മുപ്പത് ലക്ഷത്തിലേറെ ലൈക്കുകളാണ് മോഹന്‍ലാലിനും ദുല്‍ക്കറിനും ഇപ്പോഴുള്ളത്. എന്നാല്‍ 72 ലക്ഷത്തിലേറെ ലൈക്കുകളുള്ള നസ്രിയ നസീം ആണ് ഏറ്റവും കൂടുതല്‍ ഫെയ്‌സ്ബുക്ക് ആരാധകരുള്ള മലയാള താരം.
27.72 ലക്ഷം ലൈക്കുകളുമായി മമ്മൂട്ടിയാണ് ദുല്‍ക്കറിനും മോഹന്‍ലാലിനും പിന്നിലുള്ളത്. ഫഹദ് ഫാസില്‍- 21.55 ലക്ഷം, പൃഥ്വിരാജ്- 20.88 ലക്ഷം, ആസിഫ് അലി- 17.28 ലക്ഷം, ജയറാം- 14.68 ലക്ഷം, കുഞ്ചാക്കോ ബോബന്‍- 11.65 ലക്ഷം, സുരേഷ് ഗോപി- 8.95 ലക്ഷം, ജയസൂര്യ-7.15 ലക്ഷം, ഇന്ദ്രജിത്ത്- 6.69 ലക്ഷം എിങ്ങനെയാണ് മലയാളത്തിലെ മറ്റു നടന്‍മാരുടെ ഫെയ്‌സ്ബുക്ക് ആരാധകരുട എണ്ണം.
നടിമാരില്‍ നസ്രിയക്ക് പിന്നില്‍ മഞ്ജു വാര്യരാണ്. മഞ്ജുവിന് 26.24 ലക്ഷം ലൈക്കുകളുണ്ട്. 18 ലക്ഷം ലൈക്കുകളുള്ള റിമ കല്ലിങ്കലാണ് ഫെയ്‌സ്ബുക്കില്‍ സജീവമായിട്ടുള്ള മറ്റൊരു നടി.
ഇപ്പോള്‍ ദുല്‍കറിന്റെയും മോഹന്‍ലാലിന്റെയും ആരാധകരുടെ എണ്ണത്തില്‍ നേരിയ വ്യത്യാസം മാത്രമാണുള്ളത്. ആരാധകരുടെ തള്ളിക്കയറ്റമുണ്ടായാല്‍ ഈ വ്യത്യാസം വളരെ എളുപ്പത്തില്‍ തീരാവുതേ ഉള്ളൂവെങ്കിലും എതാനും ദിവസങ്ങളായി ദുല്‍കര്‍ തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്.
ദുല്‍ക്കര്‍ ആരാധകരും മോഹന്‍ലാല്‍ ആരാധകരും തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിനാകുമോ ഇനി ഫെയ്‌സ്ബുക്ക് വേദിയാവുക എ ആകാംക്ഷയിലാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് ലോകം ഇപ്പോള്‍.
from kerala news edited
via IFTTT