Story Dated: Friday, February 6, 2015 03:43
കണിയാമ്പറ്റ: കണിയാമ്പറ്റ പഞ്ചായത്തില്‍ സുവര്‍ണ്ണ ജൂബിലി വര്‍ഷ കാലയളവില്‍ നടത്തുന്ന വിവിധ പദ്ധതികളുടെ ഉദ്‌ഘാടനം നടത്തി. കണിയാമ്പറ്റ ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയില്‍ നിന്നും പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലേക്ക് കുടിവെള്ള വിതരണ പൈപ്പ് ലൈന്‍ ദീര്‍ഘിപ്പിക്കല്‍ പദ്ധതി എം.വി. ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. പ്രധാനമന്ത്രി പ്രഖ്യാപിച്ച സന്‍സദ് ആദര്‍ശ് ഗ്രാമ യോജന പദ്ധതിയില്‍ വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും കണിയാമ്പറ്റ പഞ്ചായത്തിനെ തെരഞ്ഞെടുത്തത് സംബന്ധിച്ച പ്രഖ്യാപനം എം.ഐ. ഷാനവാസ് എം.പി നിര്‍വ്വഹിച്ചു. 1963 ല്‍ സ്‌ഥാപിതമായ കണിയാമ്പറ്റ പഞ്ചായത്തിലെ മുന്‍കാല ഭരണസമിതി അംഗങ്ങളെ ഹാഡ ചെയര്‍മാന്‍ എന്‍.ഡി. അപ്പച്ചന്‍ ആദരിച്ചു. മുന്‍ പഞ്ചായത്ത് പ്രസിഡന്റിനും ജന പ്രതിനിധികള്‍ക്കും പ്രത്യേകമായി തയ്യാറാക്കിയ തിരിച്ചറിയല്‍ കാര്‍ഡുകളുടെ വിതരണം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സ ചാക്കോ നിര്‍വ്വഹിച്ചു. കണിയാമ്പറ്റ ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയില്‍ നിന്നും ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കിയവര്‍ക്ക് നല്‍കുന്ന സബ്‌സിഡി വിതരണത്തിന്റെ ഉല്‍ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ. റഷീദ് നിര്‍വ്വഹിച്ചു. ആദ്യകാല പഞ്ചായത്ത് ജീവനക്കാരന്‍ പി.കെ. നാരായണന് പഞ്ചായത്ത് സെക്രട്ടറി പി. ഇബ്രാഹിം ഉപഹാരം നല്‍കി. ചടങ്ങില്‍ പഞ്ചായത്തില്‍ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട സി.ഡി.എസ് ഭരണസമിതി അംഗങ്ങള്‍ക്ക് സ്വീകരണം നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് റോസിലി തോമസ് അധ്യക്ഷത വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്‌ദുള്‍ ഗഫൂര്‍ കാട്ടി, പഞ്ചായത്ത് വികസന കാര്യ സ്‌റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.കുഞ്ഞായിഷ, പഞ്ചായത്ത് ക്ഷേമകാര്യ സ്‌റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം. ഫൈസല്‍, പഞ്ചായത്ത് ആരോഗ്യം-വിദ്യാഭ്യാസ സ്‌റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗിരിജ രാജന്‍, വിവിധ രാഷ്‌ട്രീയ പ്രതിനിധികളായ സി. സുരേഷ്‌ബാബു, എസ്.എം. ഷാഹുല്‍ഹമീദ്, പി.കെ. ജോര്‍ജ്, പൗലോസ് കുറുമ്പേമഠം, രാമന്‍ പള്ളിയറ, എം.കെ. മൊയ്‌തു, സി.ഡി.എസ് പ്രസിഡന്റ് സീനത്ത്, പഞ്ചായത്ത് മെമ്പര്‍മാരായ എന്‍. രവീന്ദ്രന്‍, അജിത ഗംഗാധരന്‍, കെ.കെ. മുഹമ്മദ്, ആബിദ ഫൈസല്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.
from kerala news edited
via IFTTT