121

Powered By Blogger

Friday, 6 February 2015

ഡല്‍ഹിയില്‍ 25% പോളിംഗ്; ബൂത്തിലെത്താന്‍ ആഹ്വാനം ചെയ്ത് നേതാക്കള്‍









Story Dated: Saturday, February 7, 2015 01:07



mangalam malayalam online newspaper

ന്യുഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗ് മന്ദഗതിയില്‍. ഉച്ചയ്ക്ക് 12 മണിവരെ 25% വോട്ടാണ് രേഖപ്പെടുത്തിയത്. കടുത്ത തണുപ്പിനെ തുടര്‍ന്ന് ഉച്ചയോടെ മാത്രമേ പോളിംഗ് നില മെച്ചപ്പെടുവെന്ന സൂചനയാണ്. പത്തു മണിവരെ 9.5 ശതമാനവും 11 മണിക്ക് 19 ശതമാനവുമായിരുന്നു വോട്ടിംഗ് നില. വൈകിട്ട് ആറു മണിവരെയാണ് വോട്ടെടുപ്പ്. പ്രമുഖരെല്ലാം തന്നെ രാവിലെ വോട്ടു രേഖപ്പെടുത്തി. ജനങ്ങളോട് പോളിംഗ് ബൂത്തിലെത്താന്‍ ആഹ്വാനം ചെയ്ത് നേതാക്കള്‍ ട്വീറ്റ് ചെയ്തു.


എല്ലാവരും രാവിലെ തന്നെ കുളിച്ചൊരുങ്ങി, പ്രാര്‍ത്ഥിച്ച് വോട്ട് രേഖപ്പെടുത്തണമെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി അരവിന്ദ് കെജ്‌രിവാളിന്റെ ട്വീറ്റ്. സ്വന്തം വിജയത്തിനായി വോട്ടു ചെയ്യണം. സാധാരണക്കാരുടെ ആഗ്രഹപൂര്‍ത്തീകരണത്തിനാണ് പ്രധാന്യം. തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വിജയിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. യുവാക്കളെ പോളിംഗ് ബൂത്തിലെത്താന്‍ ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ട്വീറ്റ്. ഡല്‍ഹിയില്‍ നല്ല ഭരണത്തിനായി യുവാക്കളെല്ലാം വീട്ടില്‍ നിന്ന് പുറത്തുവന്ന് വോട്ടു ചെയ്ത് റെക്കോര്‍ഡിലെത്തിക്കണമെന്നു മോഡി പറഞ്ഞു. വോട്ടുരേഖപ്പെടുത്തിയ ശേഷമുള്ള ചിത്രം ഉള്‍പ്പെടെ പോസ്റ്റ് ചെയ്താണ് ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കിരണ്‍ ബേദി ട്വീറ്റ് ചെയ്തത്.


കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രാവിലെ വോട്ടു രേഖപ്പെടുത്തി. മധ്യ ഡല്‍ഹിയിലെ നിര്‍മന്‍ ഭവന്‍ ബൂത്തിലായിരുന്നു സോണിയ ഗാന്ധിയുടെ വോട്ട്. ജനങ്ങള്‍ ആഗ്രഹിക്കുന്നത് സംഭവിക്കുമെന്ന് അവര്‍ പ്രതികരിച്ചു. മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്ത്, കോണ്‍ഗ്രസ് ഡല്‍ഹി പ്രസിഡന്റ് അരവിന്ദര്‍ സിംഗ് ലൗലി, മുന്‍ മന്ത്രി കിരണ്‍ വാലിയ എന്നിവരും സോണിയയ്‌ക്കൊപ്പമുണ്ടായിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കടുത്ത പരീക്ഷണമാണ് നേരിടുന്നതെന്നും ഇത്തവണ നില മെച്ചപ്പെടുത്താന്‍ കഴിയുമെന്നും ദീക്ഷിത്ത് പ്രതീക്ഷ പ്രകടിപ്പിച്ചു.


അതേസമയം, ഇത്തവണ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ് എ.എ.പിയെ പിന്തുണയ്ക്കില്ലെന്നു കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ പ്രതികരിച്ചു.










from kerala news edited

via IFTTT