അനസ് കുടുംബസഹായ ഫണ്ട് കൈമാറി
Posted on: 07 Feb 2015
നിലമ്പൂര്‍: കഴിഞ്ഞ മെയ് 24 ന് മക്ക ഷറായയില്‍ വെടിയേറ്റ് മരിച്ച നിലമ്പൂര്‍ അകമ്പാടം പുതുവേലില്‍ സൈനബയുടെ ഏകമകന്‍ അനസി(23) ന്റെ കുടുംബത്തെ സഹായിക്കുവാന്‍ നവോദയ മക്ക ഏരിയ ജീവകാരുണ്യ വിഭാഗം സ്വരുപിച്ച കുടുംബ സഹായ ഫണ്ട് മുന്‍ സംസ്ഥാന പൊതു മരാമത്ത് വകുപ്പ് മന്ത്രിയും സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി അംഗവുംമായ ടി.കെ.ഹംസ എക്‌സ് എം.പി കൈമാറി. അനസിന്റെ മാതൃസഹോദരന്‍ പുതുവേലില്‍ അബ്ദുള്‍ സലാം ഫണ്ട് ഏറ്റുവാങ്ങി. അനസിന്റെ വീട്ടുപരിസരത്ത് നടന്ന ചടങ്ങില്‍ സി.പി.ഐ.എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗവും നിലമ്പൂര്‍ മുന്‍ ഏരിയ കമ്മിറ്റി സെക്രട്ടറി യുംമായ പി.ടി.ഉമ്മര്‍ അധ്യക്ഷനായിരുന്നു. കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്റ് എം.സി.അബു, സിപിഐഎം നിലമ്പൂര്‍ ഏരിയ കമ്മിറ്റി അംഗങ്ങളായ എന്‍.വേലുകുട്ടി, കുഞ്ഞീത്, അകമ്പാടം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി ടി ഉസ്മാന്‍, മുന്‍ ഏരിയ കമ്മിറ്റി അംഗം ചേക്കു, ഡി വൈ എഫ് ഐ നിലമ്പൂര്‍ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി സഹീല്‍ അകമ്പാടം, കേരള പ്രവാസി സംഘം നിലമ്പൂര്‍ ഏരിയ കമ്മിറ്റി പ്രസിഡന്റ് ഇ.കെ മുഹമ്മദ്, ഏരിയ കമ്മിറ്റി സെക്രട്ടറി ചെറിയോന്‍, നവോദയ മക്ക ഏരിയ കമ്മിറ്റി അംഗം സി.അബ്ദുള്‍ ഖാദര്‍ കാടമ്പുഴ, മുന്‍ ഏരിയ കമ്മിറ്റി പ്രസിഡന്റ് കെ.കെ.നൗഷാദ് കാരശ്ശേരി, മുന്‍ ഏരിയ കമ്മിറ്റി ഭാരവാഹികളായ പി.പി മൊയ്തീന്‍ കുട്ടി കൊണ്ടോട്ടി, യുസുഫ് മാവൂര്‍, ഷാക്കീര്‍ അകമ്പാടം എന്നിവര്‍ സംസാരിച്ചു. അനസിന്റെ മാതാവ് സൈനബയും ചടങ്ങില്‍ പങ്കെടുത്തു.
അക്ബര്‍ പൊന്നാനി
from kerala news edited
via IFTTT