Story Dated: Friday, February 6, 2015 02:42
വത്തിക്കാന്‍ സിറ്റി: തനിക്ക് കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ അറിയില്ലെന്ന് കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ. ഭിന്നശേഷിയുള്ള കുട്ടികളുമായി നടത്തിയ ഒരു ഗൂഗിള്‍ ഹാങ്‌ഔട്ടിലാണ് മാര്‍പാപ്പയുടെ വെളിപ്പെടുത്തല്‍. ഭിന്നശേഷിയുള്ള കുട്ടികളെ കലാ, കായികം, സാങ്കേതികവിദ്യ എന്നിവയിലൂടെ ഒരുമിപ്പിക്കുന്നതിനുള്ള കോണ്‍ഫ്രണ്‍സില്‍ കുട്ടികളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
സ്‌പെയിനില്‍ നിന്ന് ഹാങ്‌ഔട്ടില്‍ പങ്കെടുത്ത അലീഷ്യ എന്ന പതിനാറുകാരിയുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 'നിങ്ങള്‍ക്കൊരു സത്യം അറിയണോ എനിക്ക് കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ അറിയില്ല, എന്തൊരു നാണക്കേട്' എന്നായിരുന്നു പോപ്പിന്റെ മറുപടി. കമ്പ്യൂട്ടറില്‍ ഫോട്ടോ എടുക്കാന്‍ അറിയുമോ എന്നായിരുന്നു അലീഷ്യയുടെ ചോദ്യം.
മാര്‍പാപ്പയുടെ മറുപടിയെ തുടര്‍ന്ന് ഹാങ്‌ഔട്ടില്‍ പങ്കെടുത്ത കുട്ടികള്‍ ബ്രെയ്‌ന്‍ലി കീപാഡ്, ടാബ്‌ലെറ്റ്, വീഡിയോ ക്യാമറകള്‍ എന്നിവ ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് മാര്‍പാപ്പയ്‌ക്ക് പഠിപ്പിച്ചു കൊടുത്തു.
from kerala news edited
via IFTTT