Story Dated: Saturday, February 7, 2015 11:11
കണ്ണൂര്‍: നാദാപുരത്ത് ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം. വെള്ളൂര്‍ ആക്രമണക്കേസില്‍ ബി.ജെ.പി പ്രവര്‍ത്തകനെ അറസ്റ്റു ചെയ്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നാദാപുരം നിയോജക മണ്ഡലത്തിലും പുറമേരി, കുന്നുമ്മല്‍ പഞ്ചായത്തുകളിലുമാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെയും പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, ഇന്ന് നാദാപുരത്ത് നടത്താനിരുന്ന മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സന്ദര്‍ശനം ഒഴിവാക്കി. വടകരയില്‍ മന്ത്രിമാര്‍ സന്ദര്‍ശനം നടത്തും.
വെള്ളൂര്‍ ആക്രമണക്കേസില്‍ നിരപരാധിയായ പ്രവര്‍ത്തകനെയാണ് പോലീസ് അറസ്റ്റു ചെയ്തതെന്നും സി.പി.എമ്മും പോലീസും തമ്മിലുള്ള ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്നും ബി.ജെ.പി ആരോപിച്ചു.
from kerala news edited
via IFTTT