Story Dated: Friday, February 6, 2015 03:13
ന്യുഡല്‍ഹി: നിതീഷ് കട്ടാര വധക്കേസില്‍ ഒന്നും രണ്ടും പ്രതികളായ വികാസ് യാദവ്, ബന്ധു വിശാല്‍ യാദവ്, മൂന്നാം പ്രതി സുഖ്‌ദേവ് പെഹല്‍വാന്‍ എന്നിവരുടെ ശിക്ഷ ഡല്‍ഹി ഹൈക്കോടതി ശരിവച്ചു. വികാസിനും വിശാലിനും 25 വര്‍ഷം സുഖ്‌ദേവിന് 20 വര്‍ഷവും തടവുശിക്ഷയാണ് വിധിച്ചിരിക്കുന്നത്. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിന് മൂന്നുപേര്‍ക്കും അഞ്ചു വര്‍ഷം കൂടി അധിക ശിക്ഷയും വിധിച്ചിട്ടുണ്ട്.
സമാജ്‌വാദി പാര്‍ട്ടി നേതാവ് ഡി.പി യാദവിന്റെ മകളെ പ്രണയിച്ചതിനാണ് നിതീഷ് കട്ടാര എന്ന യുവാവിനെ 2002ല്‍ തട്ടിക്കൊണ്ടുപോയി വധിച്ചത്. ഡി.പി യാദവിന്റെ കമനാണ് ഒന്നാം പ്രതിയായ വികാസ്. വാടക കൊലയാളിയാണ് സുഖ്‌ദേവ് പെഹല്‍വാന്‍. 2008ല്‍ വിചാരണക്കോടതി മൂന്നു പേര്‍ക്കും ജീവപര്യന്തം തടവ് വിധിച്ചിരുന്നു. പ്രതികള്‍ സമര്‍പ്പിച്ചിരുന്ന അപ്പീല്‍ ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നേരത്തെ തള്ളുകയും കട്ടാര വധം ദുരഭിമാനക്കൊലയാണെന്നും അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.
ബിസിനസ് എക്‌സിക്യൂട്ടീവ് ആയിരുന്നു നിതീഷ് കട്ടാര. ഗാസിയാബാദ് ഐഐടി വിദ്യാര്‍ത്ഥിയായിരിക്കേയാണ് ഡി.പി യാദവിന്റെ മകള്‍ ഭാരതി യാദവുമായി നിതീഷ് കട്ടാര അടുപ്പത്തിലായത്.
from kerala news edited
via IFTTT