മജ്ലിസ് പൊതുപരീക്ഷ
Posted on: 06 Feb 2015
ദോഹ: മജ്ലിസുത്തഅ്ലീമില്‍ ഇസ്ലാമി കേരള നടത്തുന്ന പ്രൈമറി സര്‍ട്ടിഫിക്കറ്റ് പരീക്ഷ ഫിബ്രവരി 7, 14 തീയതികളില്‍ നടക്കുമെന്ന് അറിയിച്ചു. ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ദോഹ, വക്റ, അല്‍ഖോര്‍, ദുഖാന്, മിസഈദ് മദ്റസകളില്‍ നിന്ന് 178 വിദ്യാര്‍ഥികള്‍ പങ്കെടുക്കുമെന്ന് പരീക്ഷാ സെന്റര്‍ കോര്‍ഡിനേറ്റര്‍ അബ്ദുല്‍ വാഹിദ് നദ്വി അറിയിച്ചു. പരിഷ്കരിച്ച പാഠ്യപദ്ധതിയും ഒ.എം.ആര്, ഒ.സി.ആര് എന്നീ മൂല്യനിര്‍ണയ രീതികളും നടപ്പിലാക്കിയതിന് ശേഷമുള്ള മൂന്നാമത് പരീക്ഷയാണിത്. 7ന് രാവിലെ 8 മുതല്‍ 10.15 വരെയും 14 ന് രാവിലെ 8. മുതല്‍ 11.15 വരെയുമാണ് പരീക്ഷകള്‍ നടക്കുക. പുതിയ പരീക്ഷാരീതിയെക്കുറിച്ചും മൂല്യനിര്‍ണയത്തെക്കുറിച്ചും രക്ഷാകര്‍ത്താക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പരിശീലന പരിപാടികളും ക്യാമ്പുകളും സംഘടിപ്പിച്ചിരുന്നു.
അഹമ്മദ് പാതിരിപ്പറ്റ
from kerala news edited
via IFTTT