121

Powered By Blogger

Friday, 6 February 2015

നഗരസഭാ ബീച്ച്‌ കായികാവശ്യങ്ങള്‍ക്കായി നല്‍കണമെന്ന്‌











Story Dated: Saturday, February 7, 2015 07:23


വൈക്കം : നഗരസഭാ ബീച്ച്‌ കായികാവശ്യങ്ങള്‍ക്കായി വിട്ടുകൊടുക്കണമെന്ന ആവശ്യം ശക്‌തമാകുന്നു. കായികപ്രേമികളായ ആയിരക്കണക്കിനാളുകള്‍ താമസിക്കുന്ന വൈക്കത്ത്‌ ഇത്‌ പരിപോഷിപ്പിക്കുന്നതിനാവശ്യമായ യാതൊരു സംവിധാനങ്ങളും നിലവിലില്ല. സംസ്‌ഥാനതല ക്രിക്കറ്റ്‌ ടൂര്‍ണമെന്റുകളുള്‍പ്പെടെ ദീര്‍ഘകാലമായി വിവിധ കായിക മത്സരങ്ങള്‍ വൈക്കത്ത്‌ നടക്കാറുണ്ടെങ്കിലും അനുയോജ്യമായ സൗകര്യം നഗരത്തില്ലാത്തത്‌ കായികപ്രേമികളെ നിരാശരാക്കുന്നുണ്ട്‌.


വളരെയേറെ പരിമിതികളുള്ള ഗവ. ബോയ്‌സ്‌ ഹൈസ്‌ക്കൂള്‍ മൈതാനമാണ്‌ പലപ്പോഴും ഇത്തരം ആവശ്യങ്ങള്‍ക്ക്‌ ഉപയോഗിക്കുന്നത്‌. ഏറെ സാദ്ധ്യതകളുള്ള നഗരസഭ ബീച്ചാകട്ടെ ശ്‌മശാനതുല്യമായ അവസ്‌ഥയിലുമാണ്‌. ബീച്ചിലേക്കുള്ള വഴികള്‍പോലും ഉപയോഗപ്രദമാക്കാന്‍ നഗരസഭാധികാരികള്‍ക്ക്‌ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇലക്‌ട്രിക്‌ പോസ്‌റ്റുകളും നോക്കുകുത്തിയായി സ്‌ഥിതിചെയ്യുന്ന ബീച്ച്‌ അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്‌.


മാലിന്യ നിക്ഷേപത്തിനുപോലും നഗരസഭ ബീച്ചിനെ ഉപയോഗിച്ചത്‌ ഏറെ പ്രതിഷേധങ്ങള്‍ക്ക്‌ കാരണമായിരുന്നു. സ്‌പോര്‍ട്ട്‌സ്‌ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ബീച്ചില്‍ വന്ന്‌ പരിശോധനകള്‍ നടത്തുകയും വേമ്പനാട്ടുകായല്‍ ഉള്‍പ്പെടെ ഉപയോഗപ്പെടുത്തി വാട്ടര്‍ സ്‌പോര്‍ട്ട്‌സും, സ്‌പോര്‍ട്ട്‌സ്‌ അക്കാദമിയും സ്‌ഥാപിക്കാനുള്ള നടപടികള്‍ക്ക്‌ തുടക്കം കുറിച്ചെങ്കിലും അധികാരികളുടെ അനാസ്‌ഥമൂലം അതും മുടങ്ങി കിടക്കുകയാണ്‌.


ബീച്ചിനെ നവീകരിക്കുവാനും, കായിക വിനോദങ്ങള്‍ക്ക്‌ വേണ്ടുന്ന സൗകര്യം ഒരുക്കി കൊടുക്കുവാനും ബന്ധപ്പെട്ട അധികാരികള്‍ തയ്യാറാകാത്തപക്ഷം കായികപ്രമികളുടെ സഹകരണത്തോടെ ശക്‌തമായ പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കുമെന്ന്‌ എ.ഐ.വൈ.എഫ്‌ മണ്‌ഡലം പ്രസിഡന്റ്‌ അഡ്വ. എ.മനാഫ്‌, സെക്രട്ടറി എസ്‌.ബിജു എന്നിവര്‍ പറഞ്ഞു.










from kerala news edited

via IFTTT