121

Powered By Blogger

Friday, 6 February 2015

ബ്രാംപ്ടണ്‍ മലയാളി സമാജം മതസൗഹാര്‍ദ്ദ സ്‌നേഹചങ്ങല സംഘടിപ്പിച്ചു








ബ്രാംപ്ടണ്‍ മലയാളി സമാജം മതസൗഹാര്‍ദ്ദ സ്‌നേഹചങ്ങല സംഘടിപ്പിച്ചു


Posted on: 07 Feb 2015






ബ്രാംപ്ടണ്‍: കാനഡയിലെ ബ്രാംപ്ടണ്‍ മലയാളി സമാജം സംഘടിപ്പിച്ച മതസൗഹാര്‍ദ്ദ സ്‌നേഹചങ്ങലയില്‍ സമൂഹത്തിന്റെ വിവിധ തുറകളില്‍ ഉള്ളവര്‍ കണ്ണികളായി. കുട്ടികളും സ്ത്രീകളും അടക്കം നിരവധി ആളുകള്‍ അണിചേര്‍ന്ന ഈ മനുഷ്യചങ്ങല പ്രവാസി സമൂഹത്തില്‍ ഐക്യത്തിന്റെ കാഹളം മുഴക്കി. കേരളാ ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ പ്രസിഡന്റ് ഫാ.മാക്‌സിന്‍ ജോണ്‍, ഗുരുവായൂരപ്പന്‍ ക്ഷേത്രം മുഖ്യതന്ത്രി ബ്രഹ്മശ്രീ ദിവാകരന്‍ നമ്പൂതിരിപ്പാട്, സജീബ് കോയ, സാഹിത്യകാരന്‍ ജോണ്‍ ഇളമത എന്നിവര്‍ സമാജം പ്രസിഡന്റ് കുര്യന്‍ പ്രക്കാനത്തോടൊപ്പം ഈ സ്‌നേഹചങ്ങലയില്‍ ആദ്യ കണ്ണികളായി. തുടര്‍ന്ന് ഗാന്ധി അനുസ്മരണത്തോടനുബന്ധിച്ച് പുഷ്പാര്‍ച്ചനയും മതസൗഹാര്‍ദ്ദ സമ്മേളനവും നടത്തപ്പെട്ടു.




റിപ്പബ്ലിക്ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ സമാജം പ്രസിഡന്റ് കുര്യന്‍ പ്രക്കാനം പതാക ഉയര്‍ത്തി. ജോണ്‍ ഇളമത ആശംസാപ്രസംഗം നടത്തി. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ ബ്രഹ്മശ്രീ ദിവാകരന്‍ നമ്പൂതിരി കിഡ്‌സ് ഫെസ്റ്റ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു.




സമാജം ഹെല്‍പിംഗ് ഹാന്‍ഡ് പദ്ധതിയില്‍ നിന്ന് ഇരുപത്തി അയ്യായിരം രൂപ ഒരു നിര്‍ധന രോഗിക്ക് മനോജ് കരാത്ത ഫാ.മക്ഷ്‌കിന് ജോണിന് നല്‍കി നിര്‍വഹിച്ചു. സമാജം സെക്രട്ടറി ഗോപകുമാര്‍ നായര്‍ സ്വാഗതവും ട്രഷറര്‍ തോമസ് വര്‍ഗീസ് നന്ദിയും രേഖപ്പെടുത്തി. രോഷ്‌നി അമ്പാട്ട്, രാജശ്രീ ശ്രീകുമാര്‍, സെന്‍ വര്‍ഗീസ്, ഗിരീഷ്‌കുമാര്‍, മത്തായി മാത്തുള്ള, ജയപാല്‍ കൂട്ടത്തില്‍, ജോസഫ് പുന്നശ്ശേരി, വാസുദേവ് മാധവന്‍, സജി നിലമ്പൂര്‍, ബിജോയ് ജോസഫ്, ജോസ് വര്‍ഗീസ്, ഷിബു ഡാനിയേല്‍, രൂപാ നാരായണന്‍, ശ്രീകുമാര്‍ വകീല്‍, സിന്ധു ജയപാല്‍, ദിവ്യ ജേക്കബ് തുടങ്ങിയവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.










from kerala news edited

via IFTTT

Related Posts:

  • പികെ വിവാദം: ആമിറിനും ഹിരാനിക്കും എതിരെ പോലീസ് കേസ്‌ ജയ്പൂര്‍: മതവികാരം വ്രണപ്പെടുത്തുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് വിവാദത്തിലായ ബോളിവുഡ് ചിത്രം 'പികെ'യ്ക്ക് എതിരെ രാജസ്ഥാന്‍ പോലീസ് കേസെടുത്തു. ചിത്രത്തിലെ നായകന്‍ ആമിര്‍ ഖാന്‍, സംവിധായകന്‍ രാജ് കുമാര്‍ ഹിരാനി, നിര്‍മാ… Read More
  • വെള്ളിത്തിരയുടെ വെണ്ണീറ്‌ ഒരു ധനകാര്യവിചാരം 2014ല്‍ 250 കോടി രൂപയുടെ മണ്ണിലലിയാത്ത വെണ്ണീറാണ് മലയാളസിനിമ ഉത്പാദിപ്പിച്ചത്. 148 സിനിമകള്‍നിര്‍മിച്ച്, അതില്‍ 10 ശതമാനംപോലും വിജയിപ്പിക്കാനാകാത്ത നമ്മുടെ വിനോദവ്യവസായ മേഖലയില്‍തിരക്കഥ കത്തിക്കലല്ല… Read More
  • മാല മോഷ്‌ടിക്കാന്‍ ശ്രമിച്ച നാടോടി സ്‌ത്രീകള്‍ പിടിയില്‍ Story Dated: Monday, January 5, 2015 06:10ആലപ്പുഴ: പൂങ്കാവ്‌ പള്ളിയില്‍ പള്ളിത്തിരുനാളിനിടെ മാലമോഷ്‌ടിക്കാന്‍ ശ്രമിച്ച അന്യസംസ്‌ഥാനക്കാരായ രണ്ടുസ്‌ത്രീകള്‍ പിടിയില്‍. ഇന്നലെ വൈകിട്ട്‌ പള്ളിയില്‍ തിരുക്കര്‍മങ്ങള്‍ നടക്ക… Read More
  • ടെക്‌നിക്കല്‍ ഓഫീസറെ നിയമിക്കുന്നു Story Dated: Monday, January 5, 2015 06:10ആലപ്പുഴ: കൃഷിവകുപ്പ്‌ നടപ്പാക്കുന്ന കേരസമൃദ്ധി പദ്ധതി പ്രകാരം ജില്ലയില്‍ ഗുണമേന്മയുള്ള കുറിയയിനം മാതൃകേര വൃക്ഷങ്ങള്‍ കണ്ടുപിടിച്ച്‌ മാര്‍ക്ക്‌ ചെയ്യുന്നതിനും സങ്കരയിനം തെങ്ങിന്‍… Read More
  • കലോത്സവത്തിന്‌ കൊടിയേറും മുമ്പേ കല്ലുകടി Story Dated: Monday, January 5, 2015 06:10ചേര്‍ത്തല: കലോത്സവത്തിന്‌ കൊടിയേറും മുമ്പേ കല്ലുകടി. ഉദ്‌ഘാടന സമ്മേളനത്തില്‍ നിന്ന്‌ വിട്ടുനില്‍ക്കുമെന്ന്‌ പി. തിലോത്തമന്‍ എം.എല്‍.എ. ഇന്ന്‌ വൈകിട്ട്‌ ശ്രീനാരായണ മെമ്മോറിയല… Read More