Story Dated: Friday, February 6, 2015 02:49
വാഷിംഗ്ടണ്‍: ഇന്ത്യന്‍ വംശജനെ യു.എസ് ട്രേഡ് പോളിസി ആന്റ് നെഗോസിയേഷന്‍സ് ഉപദേശ സമിതി അംഗമായി പ്രസിഡന്റ് ബരാക് ഒബാമ നിയമിച്ചു. യു.എസ് ഇന്ത്യ ബിസിനസ് കൗണ്‍സില്‍ ചെയര്‍മാന്‍ അജയ്പാല്‍ സിംഗ് ബംഗയെയാണ് നിര്‍ണായക സമിതിയില്‍ ഉള്‍പ്പെടുത്തി വൈറ്റ് ഹൗസ് ഉത്തരവിറക്കിയത്. അഹമ്മദാബാദ് ഐഐഎമ്മില്‍ നിന്നുള്ള എം.ബി.എ ബിരുദധാരിയായ ബംഗ മാസ്റ്റര്‍കാര്‍ഡ് എന്ന സ്ഥാപനത്തിന്റെ പ്രസിഡന്റും സിഇഒയുമാണ്. 2009ലാണ് മാസ്റ്റര്‍കാര്‍ഡില്‍ ചേര്‍ന്നത്.
വിദ്യാഭ്യാസത്തിനു ശേഷം 1981ല്‍ നെസ്‌ലെയില്‍ ചേര്‍ന്ന ബംഗ 1994ല്‍ ഇവിടം വിട്ടു. തുടര്‍ന്ന് 1996 വരെ പെപ്‌സികോ റസ്റ്ററന്റ് ഇന്റര്‍നാഷണല്‍ ഇന്ത്യയുടെ ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1996 മുതല്‍ സിറ്റിഗ്രൂപ്പിന്റെ ഏഷ്യ പസഫിക്കിന്റെ സിഇഒ ആയിരുന്നു. തുടര്‍ന്നാണ് മാസ്റ്റര്‍കാര്‍ഡില്‍ ചേര്‍ന്നത്. ബംഗയ്‌ക്കൊപ്പം മറ്റു ചില നിര്‍ണായക പദവികളിലും ഒബാമ നിയമനം നടത്തിയിട്ടുണ്ട്.
from kerala news edited
via IFTTT