Story Dated: Saturday, February 7, 2015 07:23
വൈക്കം : വീടിന്റെ അകത്തളങ്ങളില്‍ നിന്നും പ്രകൃതിയുടെ വെളിച്ചം കാണുവാന്‍ 27കാരന് സുമനസുകളുടെ സഹായം തേടുന്നു. ജന്മനാ കാലിനും കൈക്കും ചലനശേഷിയില്ലാതെ കിടക്കുന്ന കുലശേഖരമംഗലം മേക്കര പീടികത്തറയില്‍ അഭിലാഷാണ് ഇലക്ട്രിക് വീല്‍ ചെയറിലൂടെ പുറംലോകം കാണുവാന്‍ ആഗ്രഹിക്കുന്നത്. മകന്റെ ആഗ്രഹം സഫലമാക്കാന്‍ ഒന്നും ചെയ്യാന്‍ കഴിയാതെ വിങ്ങിപ്പൊട്ടുകയാണ് മാതാവ് സുഭദ്ര. ഇവര്‍ മത്സ്യകച്ചവടം നടത്തി ലഭിക്കുന്ന വരുമാനം കൊണ്ട് ഒരുവിധത്തിലാണ് ഈ കുടുംബം ജീവിച്ചു പോകുന്നത്.
വീല്‍ ചെയര്‍ ലഭ്യമായാല്‍ അമ്മക്ക് ചെറിയ ആശ്വാസം പകരാന്‍ സാധിക്കുമെന്ന് അഭിലാഷ് പറയുമ്പോള്‍ നാട്ടുകാരും സങ്കടപ്പെടുന്നു. ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ വില വരുന്ന വീല്‍ ചെയര്‍ വാങ്ങുക എന്നത് ഇവരെ സംബന്ധിച്ച് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. സന്നദ്ധ സംഘടനകള്‍ ആരെങ്കിലും സഹായവുമായി മുന്നോട്ടുവരുമെന്ന പ്രതീക്ഷയിലാണ് അഭിലാഷും കുടുംബവും. ഫോണ്‍ : 9633106525.
from kerala news edited
via
IFTTT
Related Posts:
വിവാദ പാറമട ഉടമയുടെ നിക്ഷേപം; ഒരാള്‍ക്കുകൂടി സസ്പെന്ഷന് Story Dated: Tuesday, February 3, 2015 07:33കൂരോപ്പട: കൂരോപ്പട സര്‍വീസ് സഹകരണ ബാങ്കില്‍നിന്നും ഒരാളെക്കൂടി സസ്പെന്‍ഡ് ചെയ്തു; സി.പി.എമ്മില്‍ കലാപം രൂക്ഷമായി. കഴിഞ്ഞ 25 വര്‍ഷക്കാലമായി സി.പി.എം. ഭരിക്കുന്ന സഹകരണ ബാങ… Read More
കാത്തുനില്‍ക്കേണ്ട, ഇനി ഇരിക്കാം Story Dated: Tuesday, February 3, 2015 07:33ചങ്ങനാശേരി : പെരുന്ന രണ്ടാം നമ്പര്‍ ബസ്റ്റാന്‍ഡില്‍ വര്‍ഷങ്ങളായി തുരുമ്പുപിടിച്ച് കിടന്നിരുന്ന കസേരകള്‍ നീക്കം ചെയ്ത് പുതിയ കസേരകള്‍ നിരത്തിയപ്പോള്‍ യാത്രക്കാര്‍ക്ക് ഏറെ… Read More
ജില്ലയില്‍ രോഗങ്ങള്‍ പടര്‍ന്നു തുടങ്ങി Story Dated: Tuesday, February 3, 2015 07:33കോട്ടയം: വേനലിന്റെയും കുടിവെള്ള ക്ഷാമത്തിന്റെ തീക്ഷ്ണത അറിയിച്ചുകൊണ്ടു രോഗങ്ങളും ജില്ലയില്‍ പടര്‍ന്നു തുടങ്ങിയിരിക്കുകയാണ്. വയറിളക്ക രോഗികളുടെ എണ്ണം വര്‍ധിക്കുന്നതു ശുദ്… Read More
ഇളങ്ങുളേശ്വരന് പുതിയ എഴുന്നള്ളത്ത് കോലം; സമര്‍പ്പണം ഇന്ന് Story Dated: Monday, February 2, 2015 01:47ഇളങ്ങുളം: ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഉത്സവത്തിന് ഇളങ്ങുളേശ്വരന് ഇത്തവണ പുത്തന്‍ എഴുന്നള്ളത്ത് കോലം. 42 ഇഞ്ച് പൊക്കവും 28 ഇഞ്ച് വീതിയുമുളളളതാണ് പുതിയ പൊന്തിടമ്പ… Read More
സ്കൂട്ടര്‍ മറിഞ്ഞ് മൂന്നുപേര്‍ക്ക് പരുക്ക് Story Dated: Monday, February 2, 2015 01:47പട്ടിമറ്റം: സ്കൂട്ടര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു സ്കൂട്ടര്‍ യാത്രികരായ മൂന്നു പേര് തോട്ടിലേക്കു തെറിച്ച് വീണു പരുക്കേറ്റു. കുളപ്പുറം മാമ്മൂട്ടില്‍ ലാലു(60), പാറത്തോട് സ്… Read More