121

Powered By Blogger

Wednesday, 4 August 2021

ബീഫ് വിൽപന: സിൻഡോക്കും ഭാര്യ ജിൽമോൾക്കും കേന്ദ്രം നൽകിയത് 10 ലക്ഷം

തൃശ്ശൂർ: ബീഫ് ഉൾപ്പെടെയുള്ള ഇറച്ചിയും മീനും വീടുകളിലെത്തിച്ചുകൊടുക്കുന്ന സ്ഥാപനം തൃശ്ശൂരിൽ നടത്തുന്ന സിൻഡോയ്ക്കും ഭാര്യ ജിൽമോൾക്കും കേന്ദ്രസർക്കാർ നൽകിയത് 10 ലക്ഷത്തിന്റെ സഹായം. ശീതീകരിക്കാത്ത ബീഫിന് ഓൺ​െ​െലനിലൂടെ ഒാർഡർ സ്വീകരിക്കുകയും അത് വീടുകളിലെത്തിച്ചുകൊടുക്കുകയും ചെയ്യുന്ന സ്ഥാപനമാണ് തൃശ്ശൂർ പടിഞ്ഞാറേക്കോട്ടയിൽ തുടങ്ങിയത്. ഉത്തർപ്രദേശിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ വെറ്ററിനറി ഗവേഷണകേന്ദ്രം 2019-ൽ പുതിയ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇൻകുബേറ്ററിലേക്ക് അപേക്ഷ ക്ഷണിച്ചപ്പോൾ ഇവരും പങ്കെടുത്തിരുന്നു. മാംസത്തിന്റെ ഒാൺലൈൻ വിപണനസാധ്യതകളാണ് അവതരിപ്പിച്ചത്. 819 അപേക്ഷകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 20 എണ്ണത്തിൽ ഇവരുടെ സംരംഭവും പരിഗണിക്കപ്പെട്ടു. 2020-ൽ ഇൻകുബേറ്ററിൽ പരിശീലനം കഴിഞ്ഞ് പുറത്തിറങ്ങിയ ദന്പതിമാർക്ക് 2021 ഫെബ്രുവരിയിൽ അറിയിപ്പ് കിട്ടി, 'വിആർ ഫ്രഷ്' എന്ന ഇവരുടെ സ്ഥാപനത്തിന് ഇന്ത്യൻ വെറ്ററിനറി ഗവേഷണകേന്ദ്രത്തിൽനിന്ന് 10 ലക്ഷം ഗ്രാന്റായി അനുവദിച്ചെന്ന്. ഇൗയിടെ തുക മുഴുവനും കിട്ടുകയും ചെയ്തു. എം.ബി.എ. കഴിഞ്ഞ് പ്രശസ്ത അന്താരാഷ്ട്രകന്പനിയിൽ മാർക്കറ്റിങ് മേധാവിയായ സിൻഡോ ആ ജോലി രാജിവെച്ചാണ് വിആർ ഫ്രഷ് എന്ന സ്ഥാപനം തുടങ്ങിയത്. നഴ്സായിരുന്ന ജിൽമോൾ ജോലി രാജിവെച്ചാണ് ഭർത്താവിനോടൊപ്പം വ്യാപാരത്തിൽ ചേർന്നത്. പത്തിനം ഇറച്ചിയിനങ്ങൾ ഇവർ വിൽക്കുന്നുണ്ട്. മായമില്ലെന്ന് പരിശോധനയിലൂടെ ഉറപ്പാക്കിയ മീനുകളും വിൽക്കുന്നുണ്ട്. ശീതീകരിച്ച് വിൽക്കുന്നത് എമു ഇറച്ചി മാത്രമാണ്. തൃശ്ശൂർ നഗരപരിധിയിലാണ് വ്യാപാരം.

from money rss https://bit.ly/2TTpkxA
via IFTTT

Related Posts:

  • ഓഹരി വിപണികളില്‍ നേരിയ നേട്ടം ഓഹരി വിപണികളില്‍ നേരിയ നേട്ടംമുംബൈ: ഓഹരി വിപണികളില്‍ മുന്നേറ്റം തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് സൂചിക 41 പോയന്റ് ഉയര്‍ന്ന് 28606ലും നിഫ്റ്റി 6 പോയന്റ് ഉയര്‍ന്ന് 8571ലുമെത്തി. 689 കമ്പനികളുടെ ഓഹരികള്‍ നേട്… Read More
  • വായ്പാ പലിശനിരക്ക് കുറയ്ക്കുമെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക്‌ വായ്പാ പലിശനിരക്ക് കുറയ്ക്കുമെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക്‌മുംബൈ: അടുത്ത മാര്‍ച്ചോടെ വായ്പാ പലിശനിരക്ക് കുറയ്ക്കുമെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക് മാനേജിങ് ഡയറക്ടര്‍ ആദിത്യ പുരി.സ്ഥിരനിക്ഷേപത്തിന്റെ പലിനിരക്കുകള്‍ കുറവ് വരുത്തിയത… Read More
  • വന്‍വിലക്കുറവ്: കാറ് വാങ്ങാന്‍ യോജിച്ച സമയമാണിതെന്ന് ഡീലര്‍മാര്‍ വന്‍വിലക്കുറവ്: കാറ് വാങ്ങാന്‍ യോജിച്ച സമയമാണിതെന്ന് ഡീലര്‍മാര്‍മുംബൈ: ഇതുവരെ നല്‍കാത്ത വന്‍ വിലക്കിഴിവുകളുമായി കാര്‍ നിര്‍മാതാക്കള്‍. രജിസ്‌ട്രേഷന്‍, ഇന്‍ഷുറന്‍സ് എന്നിവ സൗജന്യം. ഇതിന് പുറമേ 50,000 രൂപവരെ വിലക്കുറവുമാണ്… Read More
  • വിപണികളില്‍ നഷ്ടം: സെന്‍സെക്‌സ് 104 പോയന്റ് താഴ്ന്നു വിപണികളില്‍ നഷ്ടം: സെന്‍സെക്‌സ് 104 പോയന്റ് താഴ്ന്നുമുംബൈ: ഓഹരി വിപണികള്‍ നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് സൂചിക 104.72 പോയന്റ് താഴ്ന്ന് 28458.10ലും നിഫ്റ്റി സൂചിക 26.10 പോയന്റ് ഇടിഞ്ഞ് 8538.30ലുമാണ് ക… Read More
  • ഓഹരി വിപണിയില്‍ സമ്മിശ്രപ്രതികരണം ഓഹരി വിപണിയില്‍ സമ്മിശ്രപ്രതികരണംമുംബൈ: ഓഹരി വിപണിയില്‍ സമ്മിശ്രപ്രതികരണം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് സൂചിക 49 പോയന്റ് താഴ്ന്ന് 28070ലും നിഫ്റ്റി സൂചിക 1.05 പോയന്റ് നേട്ടത്തില്‍ 8439.30ലുമെത്തി. 313 കമ്പനികളുടെ… Read More