121

Powered By Blogger

Thursday, 7 May 2020

ഹിന്ദുസ്ഥാന്‍ യുണിലിവറിന്റെ 25,480 കോടി മൂല്യമുള്ള ഓഹരികള്‍ ജിഎസ്‌കെ വിറ്റു

മുംബൈ: ആഗോള എഫ്എംസിജി കമ്പനിയായ ജിഎസ്കെ, ഹന്ദുസ്ഥാൻ യുണിലിവറിന്റെ 25,480 കോടി മൂല്യമുള്ള ഓഹരികൾ വിറ്റു. ഇന്ത്യൻ ഓഹരി വിപണിയിലെ ഏറ്റവും വലിയ ഇടപാടാണ് ജിഎസ്കെ നടത്തിയത്. ഓഹരിയൊന്നിന് 1,905 രൂപ വിലയ്ക്കാണ് 13,37,72,044 ഓഹരികൾ വിറ്റത്. ഇതോടെ ജിഎസ്കെയ്ക്ക് ഹിന്ദുസ്ഥാൻ യുണിലിവറിൽ ഓഹരികളൊന്നുമില്ലാതായി. ഓഹരി വാങ്ങിയവരുടെ വിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഗ്ലാക്സോ സ്മിത്ത്ക്ലൈൻ കൺസ്യൂമർ ഹെൽത്ത്കെയർ ലിമിറ്റഡിനെ ഹിന്ദുസ്ഥാൻ യുണിലിവർ ഏറ്റെടുത്തതിന്റെ പ്രതിഫലമായാണ് ഇത്രയും ഓഹരികൾ ജിഎസ്കെയ്ക്ക് ലഭിച്ചത്. 2018 ഡിസംബറിലാണ് ഇതുസംബന്ധിച്ചകരാറിൽ ഇരുകമ്പനികളുമെത്തിയത്. ഹോർലിക്സ് ഉൾപ്പടെയുള്ള ജനപ്രിയ ബ്രാന്റുകൾ ഉത്പാദിപ്പിക്കുന്ന കമ്പനിയാണ് ഗ്ലാസ്കോ സ്മിത്ത്ക്ലൈൻ കൺസ്യൂമർ ഹെൽത്ത് കെയർ.

from money rss https://bit.ly/2SJiGq9
via IFTTT