121

Powered By Blogger

Tuesday, 16 December 2014

ചെറുകിട വ്യാപാരികളുടെ സഹായത്തിന് 'ഡി ആപ്പ്'







ചെറുകിട വ്യാപാരികളുടെ സഹായത്തിന് 'ഡി ആപ്പ്'


കോഴിക്കോട്: ഉപഭോക്താക്കളെ ചെറുകിട കച്ചവടക്കാരിലേക്ക് ആകര്‍ഷിക്കുന്നതിനായി പുതിയ ഓണ്‍ലൈന്‍ ആപ്ലിക്കേഷനുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രംഗത്ത്.

'വിപണി ഡി - ആപ്പ്' എന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെ സംസ്ഥാനത്തെ ചെറുകിട കച്ചവടക്കാരെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭിക്കും. ഓരോ കടയിലും ലഭ്യമായ വിവിധ ഓഫറുകളെപ്പറ്റിയും അറിയാം.


ഒന്നര മാസം മുമ്പ് പരീക്ഷണാടിസ്ഥാനത്തില്‍ കൊച്ചിയില്‍ തുടങ്ങിയ ഡി - ആപ്പിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സമിതി പ്രസിഡന്റ് ടി.നസിറുദ്ദീന്‍ പറഞ്ഞു.


ഓണ്‍ലൈന്‍ ഷോപ്പിങ്, ഓഫര്‍ ഡയറക്ടറിയാണ് ഡി ആപ്പ്. സംസ്ഥാനത്തെ എല്ലാ പ്രധാന നഗരങ്ങളിലെയും ചെറുപട്ടണങ്ങളിലെയും സ്ഥാപനത്തിന്റെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, കടകളില്‍ നിലവിലുള്ള ഓഫറുകള്‍ തുടങ്ങിയവ ഡി ആപ്പ് വഴി ഉപഭോക്താവിന് ലഭ്യമാകും. പരിചയമില്ലാത്ത സ്ഥലമാണെങ്കില്‍ പോലും കുറഞ്ഞ സമയത്തിനകം ആവശ്യമായ സാധനങ്ങള്‍ വാങ്ങാന്‍ ഉപഭോക്താവിന് സാധിക്കും.


എറണാകുളം െവെറ്റിലയിലെ സ്റ്റാര്‍ട്ട് അപ്പ് വില്ലേജില്‍ യുവാക്കള്‍ ചേര്‍ന്ന് തുടങ്ങിയ സിട്രെക്‌സ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡാണ് 'ഡി ആപ്പ്' നിര്‍മ്മിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ വ്യാപാരം വഴി കേരളത്തിലെ കച്ചവടക്കാര്‍ക്കുണ്ടാകുന്ന നഷ്ടത്തിന് തടയിടാനാണ് പുതിയ ആപ്ലൂക്കേഷന് രൂപം നല്‍കിയതെന്ന് നസിറുദ്ദീന്‍ പറഞ്ഞു.


പുതിയ ആപ്പില്‍ ഇതിനകം 3000 ത്തോളം വ്യാപാരികള്‍ പങ്കാളികളായി കഴിഞ്ഞു. രണ്ട് മാസത്തിനകം സമിതിയില്‍ അംഗങ്ങളായ 10 ലക്ഷത്തോളം വ്യാപാരികളുടെ വിശദാംശങ്ങളും ആപ്പില്‍ ലഭ്യമാകും.


പത്രസമ്മേളനത്തില്‍ കെ.സേതുമാധവന്‍, ഇസഹാഖ് കീത്തടത്ത്, അര്‍ജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.











from kerala news edited

via IFTTT