Story Dated: Wednesday, December 17, 2014 09:24
വെല്ലൂര്‍: തമിഴ്‌നാട്ടിലെ വെല്ലൂര്‍ ജില്ലയില്‍ സ്‌കൂളില്‍ ആറാം ക്‌ളാസ് വിദ്യാര്‍ത്ഥിനി പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ പത്താം ക്‌ളാസ് വിദ്യാര്‍ത്ഥി അറസ്റ്റില്‍. സ്‌കൂളിനു സമീപമുള്ള മാന്തോപ്പില്‍ കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ ഇന്നലെയാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തിലും മറ്റും ആഴത്തിലുള്ള മുറിവുകളുമുണ്ടായിരുന്നു. തിങ്കളാഴ്ച വൈകിട്ടു മുതല്‍ പെണ്‍കുട്ടിയെ കാണ്‍മാനില്ലായിരുന്നു.
സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതി കൃഷ്ണഗിരിയിലെ ഹൊസൂറില്‍ ഒളിവില്‍ കഴിയവേയാണ് പിടിയിലായത്. ഇയാള്‍ക്കൊപ്പമാണ് പെണ്‍കുട്ടിയെ അവസാനമായി കണ്ടത്.
from kerala news edited
via IFTTT