121

Powered By Blogger

Tuesday, 16 December 2014

പുതിയ ഉത്തരവിന്റെ മറവില്‍ കുന്നിടിക്കല്‍ തകൃതി











Story Dated: Wednesday, December 17, 2014 02:05


ആനക്കര: മണ്ണ്‌ ഖനനത്തില്‍ പരിസ്‌ഥിതി മന്ത്രാലയം പുറത്തിറിക്കിയ പുതിയ നിയമത്തിന്റെ മറപറ്റി ഖനനം സജീവം. കുന്നിടിക്കലും വയല്‍നികത്തലും വ്യപകമായ ജില്ലയുടെ പടിഞ്ഞാറന്‍ മേഖല പ്രദേശങ്ങളിലും അനധികൃത പ്രവര്‍ത്തികള്‍ വ്യാപകമായിട്ടുണ്ട്‌. സാധാരണകാരെ ഉദ്ദേശിച്ചാണ്‌ നിയമത്തില്‍ ഇളവ്‌ നല്‍കിയതെന്ന്‌ വകുപ്പ്‌ വ്യക്‌തമാക്കുമ്പോഴും ഇത്‌ ഏറെ മുതലെടുക്കുന്നത്‌ മണ്ണ്‌ മാഫിയ സംഘങ്ങളാണ്‌. ഗാര്‍ഹിക ആവശ്യം മുന്‍നിര്‍ത്തി വില്ലേജ്‌ ഓഫീസറുടെ പക്കല്‍ നിവേദനം നല്‍കിയാലും ഇല്ലങ്കിലും ആവശ്യാനുസരണം മണ്ണെടുക്കാവുന്ന വിധത്തിലാണ്‌ പുതിയ നിയമം.


നേരത്തെ കര്‍ക്കശ നിലപാടിലായിട്ടു പോലും പരസ്യമായി കുന്നുകള്‍ ഇടിച്ചുനിരത്തി വയല്‍ നികത്തിവന്നിരുന്നു. ഇപ്പോള്‍ പുതിയ നിയമപ്രകാരം നടപടി എടുക്കുന്നതിനെകുറിച്ച്‌ ആശങ്കയിലാണ്‌ റവന്യൂവകുപ്പ്‌. കഴിഞ്ഞദിവസം പുതിയ ഉത്തരവ്‌ പ്രകാരം കുന്നിടിച്ച്‌ വയല്‍ നികത്തുകയായിരുന്ന മൂന്ന്‌ വാഹനങ്ങള്‍ പട്ടാമ്പി തഹസില്‍ദാറും സംഘവും കസ്‌റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ഉടമകള്‍ പുതിയ ഉത്തരവിന്റെ പകര്‍പ്പ്‌ വച്ച്‌ കോടതിയെ സമീപിച്ചാല്‍ പിഴ പോലും ഒടുക്കാതെ തടിയൂരാവുന്നതാണന്ന്‌ വകുപ്പധികൃതര്‍തന്നെ ചൂണ്ടികാട്ടുന്നു. പട്ടിത്തറ പഞ്ചായത്ത്‌ ഓഫിസിന്റെ മുന്നിലായി കുറച്ചു നാളുകളായി കുന്നിടിച്ച്‌ വരികയാണ്‌. ജില്ലകലക്‌ടര്‍ നിരോധം ഏര്‍പ്പെടുത്തിയ കുന്നുകളും ഇപ്പോള്‍ പുതിയ ഉത്തരവിലൂടെ നിരത്തുന്നു.










from kerala news edited

via IFTTT